ഗൂഗിള്‍ റീഡറിന് മരണമണി


Rss Service Ends - Compuhow.com
ശ്രദ്ധ നേടാനാവാത്തതും, പിന്നോക്കം നില്ക്കുന്നവയുമായ സര്‍വ്വീസുകള്‍ നിര്‍ത്തലാക്കുന്ന പതിവ് ഗൂഗിളിനുണ്ട്. ഇത്തവണ ഗൂഗിള്‍ നിര്‍ത്തലാക്കുന്ന സര്‍വ്വീസാണ് RSS feed അഥവാ ഗൂഗിള്‍ റീഡര്‍. 2013 ജൂലൈ മുതല്‍ ഈ സര്‍വ്വീസ് നിര്‍ത്തലാക്കുകയാണ്. ബ്ലോഗുകളിലും, സൈറ്റുകളിലും ഏറെ ഉപയോഗിച്ച് കാണുന്ന ഒരു സര്‍വ്വീസാണെങ്കിലും നിലവില്‍ ഇത് ലാഭകരമല്ലാത്ത ഒരു പ്രൊഡക്ടാണ് എന്നാണ് ഗൂഗിള്‍ കണക്കാക്കുന്നത്.
ഗൂഗിള്‍ റീഡര്‍ ഉപയോഗിച്ചിരുന്നവര്‍ തങ്ങളുടെ ഡാറ്റകള്‍ നഷ്ടപ്പെടാതിരിക്കാന്‍ അവ മറ്റേതെങ്കിലും സര്‍വ്വീസിലേക്ക് മാറ്റേണ്ടതുണ്ട്. Feedly എന്ന ന്യൂസ് അഗ്രഗേറ്റര്‍ സര്‍വ്വീസ് ഗൂഗിള്‍ റീഡറിന് പകരമായി ഒരു ആപ്ലിക്കേഷന്‍ പുറത്തിറക്കുന്നുണ്ട്. ആര്‍എസ്.എസില്‍ നിന്ന് ഇതിലേക്ക് ഡാറ്റകള്‍ എക്സ് പോര്‍ട്ട് ചെയ്യാനും, തുടര്‍ന്ന് ഉപയോഗിക്കാനും സാധിക്കുമെന്നാണ് കരുതുന്നത്.

http://blog.feedly.com/2013/03/14/google-reader/

Comments

comments