ഗൂഗിള്‍ ക്രോമിനെ ഡിക്ടേഷന്‍ പ്രോഗ്രാമായി ഉപയോഗിക്കാം


ഗൂഗിള്‍ ക്രോം ഉപയോഗിച്ച് നിങ്ങള്‍ക്ക് ഒരു ഡിക്ടേഷന്‍ പ്രോഗ്രാമിന്റെ പ്രവര്‍ത്തനങ്ങള്‍ ചെയ്യാം. അതായത് മറ്റ് പ്രോഗ്രാമുകളുടെ സഹായമില്ലാതെ തന്നെ ക്രോമിനെ ഒരു സ്പീച്ച് റെക്കഗ്നിഷന്‍ സോഫ്റ്റ് വെയറിന്റെ പണി ചെയ്യിക്കാം. ഇമെയിലുകള്‍ തയ്യാറാക്കുന്നതിനും മറ്റും ഈ സൗകര്യം ഉപയോഗപ്പെടുത്താം.
ഡിക്ഷടേഷന്‍ എന്ന ആപ്ലികേഷന്‍ ഉപയോഗിച്ചാണ് ഇത് ചെയ്യുന്നത്. ഇത് ഡൗണ്‍ലോഡ് ചെയ്യുക. Ctrl + Shift + . എന്നിവ അമര്‍ത്തിയോ മൈക്രോഫോണ്‍ ഐക്കണില്‍ ക്ലിക്ക് ചെയ്തോ ഇത് ആക്ടിവേഷന്‍ മോഡിലാക്കുക.
നിങ്ങള്‍‌ ഡിക്ടേഷന്‍ നല്കുന്നത് തെറ്റിയാല്‍,അല്ലെങ്കില്‍ ക്രോമില്‍ തെറ്റ് സംഭവിച്ചാല്‍ അത് ഇന്‍ലൈനില്‍ കറക്ട് ചെയ്ത് നല്കാം.
ഒരു പുതിയ ലൈനില്‍ ടൈപ്പ് ചെയ്ത് കിട്ടാന്‍ ന്യു ലൈന്‍ എന്ന് കമാന്‍ഡ് നല്കിയാല്‍ മതി. ഡെലീറ്റ് എവരിതിങ്ങ് എന്ന പറഞ്ഞാല്‍ മുഴുവന്‍മാറ്ററും ക്ലിയര്‍ ചെയ്യും.
http://ctrlq.org/dictation/

Comments

comments