എല്ലാ ഗൂഗിള്‍ സര്‍വ്വീസും ഒറ്റയിടത്ത്


ഇന്‍റര്‍നെറ്റ് സ്ഥിരമായി ഉപയോഗിക്കുന്നവര്‍ ദിവസവും ഒട്ടേറെ ഗൂഗിള്‍ സര്‍വ്വീസുകള്‍ ഉപയോഗിക്കുന്നുണ്ടാകും. ഓരോ തവണയും ഈ സര്‍വ്വീസുകള്‍ ആക്സസ് ചെയ്യാന്‍ ബ്രൗസറില്‍ അഡ്രസ് നല്കി ഓപ്പണ്‍ ചെയ്യണം. ഗൂഗിളിന് എത്ര സര്‍വ്വീസുകളുണ്ടെന്ന് അറിയാത്തവരും ഏറെയുണ്ടാകും.

ഓരോ തവണയും ബ്രൗസറില്‍ അഡ്രസ് നല്കി ഓപ്പണ്‍ ചെയ്യുന്നതിന് പകരം എളുപ്പത്തില്‍ ഒറ്റയിടത്ത് നിന്ന് ഓപ്പണ്‍ ചെയ്യാന്‍ സാധിക്കുന്ന ഒരു സംവിധാനമാണ് Black Menu.
Google black menu - Compuhow.com
ഈ ക്രോം ആഡോണ്‍ ഉപയോഗിച്ച് എല്ലാ ഗൂഗിള്‍ സര്‍വ്വീസുകളും ഒരേയിടത്ത് നിന്ന് ഓപ്പണ്‍ ചെയ്യാം.
ഈ ആഡോണ്‍ ഇന്‍സ്റ്റാള്‍ ചെയ്ത് കഴിയുമ്പോള്‍ ബ്രൗസറിന്‍റെ വലത് വശത്ത് മുകളിലായി ഐക്കണ്‍ വരും.
അതില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ഗൂഗിള്‍ സര്‍വ്വീസുകളുടെ ഐക്കണുകള്‍ ലിസ്റ്റായി കാണാം. ഇതില്‍ തന്നെ സെര്‍ച്ച് ചെയ്യുകയും ചെയ്യാം. മൗസ് ഐക്കണിന്‍റെ മുകളില്‍ വയ്കുമ്പോള്‍ വശത്തായി സെര്‍ച്ച് വിന്‍ഡോ തെളിയും. പുതിയ ടാബില്‍ ഓപ്പണ്‍ ചെയ്യാന്‍ ഐക്കണില്‍ ക്ലിക്ക് ചെയ്താല്‍ മതി.
ഈ ആഡോണുപയോഗിച്ച് നിങ്ങളുടെ എല്ലാ ഗൂഗിള്‍ സര്‍വ്വീസുകളും എളുപ്പത്തില്‍ ആക്സസ് ചെയ്യാനാവും.

Download

Comments

comments