ജിമെയില്‍ ട്രാക്ക് ചെയ്യാം


Bananatag - Compuhow.com
ഒരു മെയില്‍ അയച്ചാല്‍ അത് ലക്ഷ്യസ്ഥാനത്ത് എത്തിയോ എന്നറിയാല്‍ പലപ്പോഴും വഴിയുണ്ടാകില്ല. പലരും കിട്ടിയില്ല എന്ന് പറഞ്ഞ് രക്ഷപെടാന്‍ ശ്രമിക്കും. നിലവില്‍ ജിമെയിലില്‍ ഇമെയല്‍ ട്രാക്കിങ്ങിന് സംവിധാനങ്ങളൊന്നും ഏര്‍പ്പെടുത്തിയിട്ടില്ല. എന്നാല്‍ നിങ്ങളയക്കുന്ന മെയിലുകള്‍ കിട്ടേണ്ടുന്നയാള്‍ക്ക് കിട്ടിയോ, അത് തുറന്നോ എന്നൊക്കെ അറിയാന്‍ സഹായിക്കുന്ന ചില സര്‍വ്വീസുകള്‍ നിലവിലുണ്ട്.

അവയില്‍ ചിലതിനെക്കുറിച്ച് ഇവിടെ മുന്‍പ് പരാമര്‍ശിച്ചിട്ടുണ്ട്. മറ്റ് ചിലവയെയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.
Streak എന്ന എക്സ്റ്റന്‍ഷന്‍ ക്രോമില്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍ ഇമെയില്‍ ട്രാക്കിങ്ങ് സാധ്യമാക്കാം. അയക്കുന്ന ഇമെയിലുകള്‍ തുറക്കുമ്പോള്‍ നോട്ടിഫിക്കേഷന്‍ ലഭിക്കും. എവിടെയാണ് ഇമെയില്‍ തുറക്കപ്പെട്ടത് എന്ന് മാപ്പില്‍ കാണിച്ച് തരുകയും ചെയ്യും. ഇമെയില്‍ ട്രാക്ക് ചെയ്യുന്നുണ്ട് എന്ന് അറിയിപ്പ് തുറക്കുന്നയാള്‍ക്ക് ലഭിക്കുകയുമില്ല.

ഇതേ ആവശ്യത്തിന് ഉപയോഗിക്കാവുന്ന മറ്റൊന്നാണ് Bananatag. ഇത് ഉപയോഗിക്കുമ്പോള്‍ ഫ്രീ വേര്‍ഷനാണെങ്കില്‍ ദിവസം 5 മെയിലുകളേ ട്രാക്ക് ചെയ്യാനാവു. ക്രോമില്‍ ഇത് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം മെയില്‍ അക്കൗണ്ടില്‍ സൈന്‍ ഇന്‍ ചെയ്ത് Bananatag ആക്സസ് ചെയ്യുക. ഇമെയില്‍ യക്കുമ്പള്‍ കംപോസ് ബോക്സിന് താഴെ കാണുന്ന ഒപ്ഷനില്‍ ചെക്ക് ചെയ്ത് ഇമെയില്‍ ട്രാക്ക് ചെയ്യാം. തുറക്കുന്ന അവസരത്തില്‍ അലെര്‍ട്ട് ലഭിക്കും. എന്നാല്‍ ഇതില്‍ ലൊക്കേഷന്‍ കാണിക്കില്ല.

Comments

comments