ജിമെയില്‍ സോര്‍ട്ടിംഗ് – സെന്‍ഡറെ ആധാരമാക്കി‌


ജിമെയിലിലെ മെയിലുകള്‍ സെന്‍ഡറെ അടിസ്ഥാനമാക്കി സോര്‍ട്ട് ചെയ്യാനാവുമോ? ജിമെയില്‍ സെര്‍ച്ചിംഗിനെ ആധാരമാക്കിയാണ് സോര്‍ട്ടിംഗിനെ ആധാരമാക്കിയല്ല. അതിനാല്‍ തന്നെ ഏറെ സോര്‍ട്ടിംഗ് ഫീച്ചേഴ്സ് ഇതില്‍ ലഭ്യവുമല്ല
നിങ്ങള്‍ ഇന്‍ബോക്സില്‍ പോയി ഒരു മെയിലില്‍ ക്ലിക് ചെയ്ത് സെന്‍ഡ് ചെയ്ത ആളുടെ പേരിന് മേലെ മൗസ് വെയ്ക്കുക. ഒരു ബോക്സ് വരുന്നതില്‍ Emails എന്ന് കാണാം.
അതില്‍ ക്ലിക്ക് ചെയ്താല്‍ ആ അഡ്രസില്‍ നിന്നുള്ള മെയിലുകള്‍ ഒരുമിച്ച് കാണാന്‍ സാധിക്കും.

മറ്റൊരു മാര്‍ഗ്ഗം ഒരു ലേബല്‍ സൃഷ്ടിച്ച് നിലവിലുള്ളതും, ഇനി വരാനുള്ളതുമായ മെസേജുകള്‍ അതിലേക്ക് വിടുക എന്നതാണ്. അതുവഴി ഇടത് വശത്തെ ലേബല്‍ സെലക്ട‌് ചെയ്താല്‍ ഒരു സെന്‍ഡറില്‍ നിന്നുള്ള മെയിലുകളെല്ലാം ഡേറ്റ് ക്രമത്തില്‍ കാണാന്‍ സാധിക്കും.

Comments

comments