ജിമെയിലില്‍ സിഗ്നേച്ചര്‍/ലോഗോ ചേര്‍ക്കാം


ജിമെയില്‍ സിഗ്നേച്ചര്‍ എന്ന് പലരും കേട്ടിരിക്കും. ടെക്സ്റ്റോ, അതല്ലെങ്കില്‍ കമ്പനിയുടെ ലോഗോയോ ഒക്കെ മെസേജിന്‍റെ അന്ത്യഭാഗത്ത് ചേര്‍ക്കുന്നതിനുള്ള സംവിധാനമാണിത്. ടെക്സ്റ്റായി അത് ചെയ്യുക എളുപ്പമാണ്. എന്നാല്‍ ലോഗോയാണ് ഉപയോഗിക്കുന്നതെങ്കില്‍ അത് ആദ്യം ഹോസ്റ്റ് ചെയ്യണം.

ഗൂഗിള്‍ ഡ്രൈവ് തന്നെ ഇതിന് വേണ്ടി ഉപയോഗിക്കാം. അത് എങ്ങനെയാണ് ചെയ്യുന്നതെന്ന് നോക്കാം.
ആദ്യം ഡ്രൈവില്‍ ലോഗിന്‍ ചെയ്യുക. Signature എന്ന പേരില്‍ ഒരു ഫോള്‍ഡര്‍ നിര്‍മ്മിക്കുക.
ആ ഫോള്‍ഡര്‍ സെലക്ട് ചെയ്ത് share ബട്ടണില്‍ ക്ലിക്ക് ചെയ്യുക.
Gmail signature - Compuhow.com
ഫോള്‍ഡറിന്‍റെ വിസിബിലിറ്റി Public ആക്കുകയും ആക്സസ് anyone can view എന്നുമാക്കുക.
Signature ഫോള്‍ഡറില്‍ ലോഗോ അപ്‍ലോഡ് ചെയ്യുക.
ഇനി ജിമെയില്‍ മെയില്‍ കംപോസ് ചെയ്ത് തുടര്‍ന്ന് താഴെ കാണുന്ന Google Drive ഐക്കണില്‍ ക്ലിക്ക് ചെയ്യുക.
അവിടെ Signature ഫോള്‍ഡര്‍ തുറക്കുക. ലോഗോയില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് copy image URL or Copy image location സെലക്ട് ചെയ്യുക.

ഈ ലിങ്ക് എവിടെയെങ്കിലും പേസ്റ്റ് ചെയ്ത് സേവ് ചെയ്യുക.
ഇനി ജിമെയിലിലെ Gear icon ല്‍ ക്ലിക്ക് ചെയ്ത് settings എടുക്കുക.
അവിടെ നിന്ന് സിഗ്നേച്ചറില്‍ appended at the end of all outgoing message സെലക്ട് ചെയ്യുക.

insert image ല്‍ ക്ലിക്ക് ചെയ്ത് ലോഗോ യു.ആര്‍.എല്‍ പേസ്റ്റ് ചെയ്യുക.
ശരിയായാണ് ചെയ്തതെങ്കില്‍ ലോഗോ കാണാനാവും.
OK ക്ലിക്ക് ചെയ്ത് Save Changes ക്ലിക്ക് ചെയ്യുക.
ഇനി മേലില്‍ മെയില്‍ കംപോസ് ചെയ്യുമ്പോള്‍ ലോഗോ താഴെയായി കാണാനാവും..

Comments

comments