ജിമെയില്‍ നോട്ടിഫയര്‍ എന്ന ചെറിയ ആപ്ലിക്കേഷന്‍ ഗൂഗിളിന്റേതായി അടുത്താകാലം വരെയുണ്ടായിരുന്നു. ഈ മാസത്തോടെ അത് ഗൂഗിള്‍ പിന്‍വലിച്ചു. കംപ്യൂട്ടറില്‍ തുടര്‍ച്ചയായി ജോലി ചെയ്യുന്നവര്‍ക്ക് ഏറെ സൗകര്യപ്രദമായ ഒരു ആപ്ലിക്കേഷനായിരുന്നു ഇത്. ജിമെയില്‍ തുറന്ന് വെയ്ക്കാതെ തന്നെ മെയിലുകള്‍ വരുന്നത് അറിയാന്‍ ഇത് സഹായിക്കും. ഇത് ഉപയോഗിച്ചിരുന്നവര്‍ക്ക് പകരം ഉപയോഗിക്കാവുന്ന ഒന്നാണ് Checker Plus. അലെര്ട്ടിനൊപ്പം ഓഡിയോ നോട്ടിഫിക്കേഷനും ഇതില്‍ ലഭ്യമാണ്.
ഇത് ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുന്നതോടെ രണ്ട് ഐക്കണുകള്‍ പ്രത്യക്ഷപ്പെടും. ഒരെണ്ണം ടാസ്ക് ബാറിലും, ഒന്ന് ക്രോം ബ്രൗസറില്‍ മുകളില്‍ വലത് വശത്തായും.
ജിമെയില്‍ ഓപ്പണ്‍ ചെയ്ത് വെച്ചിരുന്നാലും ഇല്ലെങ്കിലും ഇവ രണ്ടും ഒരുമിച്ച് വര്‍ക്ക് ചെയ്യും. ഡിഫോള്‍ട്ടായി പ്രിവ്യു വിന്‍ഡോയാണ് തുറക്കുക. എന്നാല്‍ ഇത് ജിമെയില്‍ ടാബിലേക്ക് മാറ്റാനാവും.
പോപ് അപ് വിന്‍ഡോയില്‍ ഇമെയിലുകള്‍ മാര്‍ക്ക് ആസ് റീഡ്, ഡെലീറ്റ്, ഓപ്പണ്‍ എന്നിവ ചെയ്യാനാവും. ഓഡിയോ അലെര്‍ട്ട് വേണമോയെന്നും ഇവിടെ നിശ്ചയിക്കാനാവും.