ആയിരത്തിലേറെ ഇമോട്ട് ഐക്കണുകളുമായി ഗൂഗിള്‍


gmail-emoticons_Compuhow.com
ജിമെയില്‍ ഉപയോഗിക്കുമ്പോള്‍ ലഭിക്കുന്ന ഇമോട്ട് ഐക്കണുകള്‍ പോര എന്ന് തോന്നിയിട്ടുണ്ടോ? എങ്കില്‍ പരിഹാരം വന്നു കഴിഞ്ഞു. ആയിരത്തിലധികം ഇമോട്ട് ഐക്കണുകളാണ് ജിമെയിലിന്റെ പുതിയ മെയില്‍ കംപോസ് ബോക്സില്‍ ഉള്ളത്. ഇവ insert emoticon ല്‍ ക്ലിക്ക് ചെയ്തോ Ctrl+Shift+2. അമര്‍ത്തിയോ ആക്സസ് ചെയ്യാം. ആനിമല്‍സ്, നെതര്‍ ഐക്കണ്‍സ്, ഫുഡ് ഐറ്റംസ്, തുടങ്ങി ആനിമേറ്റഡും അല്ലാത്തതുമായ പുതിയ ഐക്കണുകള്‍ ഒട്ടേറെ ഇതിലുണ്ട്. ഷിഫ്റ്റ് ബട്ടണമര്‍ത്തിപ്പിടിച്ച് ഐക്കണില്‍ ക്ലിക്ക് ചെയ്താല്‍ ഒന്നിലേറെ ഇന്‍സെര്‍ട്ട് ചെയ്യാം. പഴയ കംപോസില്‍ 150 എണ്ണം മാത്രമേ ഉണ്ടായിരുന്നുള്ളു.
എല്ലാ അക്കൗണ്ടുകളിലും ഇത് ഇപ്പോള്‍ ആക്ടിവായിരിക്കണമെന്നില്ല. എന്നാല്‍ വൈകാതെ ഇപ്പോള്‍ ലഭിക്കാത്തവര്‍ക്കും കിട്ടും.

Comments

comments