ജിമെയില്‍ ബാക്കപ്പ് ലോക്കല്‍ ഡ്രൈവില്‍


പലപ്പോഴും വളരെ പ്രധാനപ്പെട്ടതും പിന്നീട് ആവശ്യമായി വരാവുന്നതുമായ ഇമെയിലുകള്‍ നിങ്ങളുടെ ഇന്‍ബോക്സില്‍ ഉണ്ടാവും. ഇവ കംപ്യൂട്ടറിലെ ലോക്കല്‍ ഡ്രൈവിലേക്ക് ബാക്കപ്പ് എടുത്ത് വച്ചാല്‍ പിന്നീട് ഓഫ് ലൈനായും ഉപയോഗിക്കാം. ഓണ്‍ലൈനായി പ്രധാന രേഖകള്‍ സൂക്ഷിക്കുന്നത് ഗൂഗിളിനെ സംബന്ധിച്ച് ഒരു പ്രശ്നമല്ലെങ്കിലും ഒരു ബാക്കപ്പ് എടുത്ത് വയ്ക്കുന്നത് നന്നായിരിക്കും.
Gmail Backup എന്ന ടൂള്‍ ഈ ആവശ്യത്തിന് മികച്ച ഒന്നാണ്. ആദ്യ തവണ ബാക്കപ്പ് എടുക്കുന്നത് വളരെ സ്ലോ ആയിരിക്കുമെങ്കിലും പിന്നീടുള്ളവ വേഗത്തിലായിരിക്കും. തുടര്‍ന്ന് ബാക്കപ്പ് എടുക്കുമ്പോള്‍ Newest emails only ക്ലിക്ക് ചെയ്യുക.
എല്ലാമെസേജുകളും .eml ഫയലായാണ് സേവ് ചെയ്യുക. Outlook Express, Windows Mail, Windows Live Mail എന്നിവയില്‍ ബാക്കപ്പ് എടുത്ത മെയിലുകള്‍ ഓപ്പണ്‍ ചെയ്യാം.

http://www.gmail-backup.com/

Comments

comments