ജിമെയിലില്‍ 10 ജി.ബി വരെ ഫയലുകള്‍ അയക്കാം


കൊമേഴ്സ്യല്‍ ആവശ്യങ്ങള്‍ക്കും പേഴ്സണല്‍ ആവശ്യങ്ങള്‍ക്കും ഒരേ പോലെ ഉപകരിക്കുന്നതാണ് ജിമെയില്‍ സര്‍വ്വീസ്. എന്നാല്‍ ഫയല്‍അറ്റാച്ച് ചെയ്ത് അയക്കുന്നതില്‍ ചില പരിധികള്‍ ജിമെയിലിനുണ്ട്. 25 എം.ബിയിലധികം വലുപ്പമുള്ള ഫയലുകള്‍ ജിമെയില്‍ അയക്കുക സാധ്യമല്ല. എന്നാല്‍ ഇപ്പോള്‍ 10 ജി.ബി വരെ വരുന്ന ഫയലുകള്‍ മെയില്‍ ചെയ്യാന്‍ സാധിക്കും. പുതിയ new compose window യില്‍ ഇതിനുള്ള ഒപ്ഷന്‍ ആഡ് ചെയ്തിട്ടുണ്ട്. ഗൂഗിള്‍ ഡ്രൈവ് വഴിയാണ് ഇത് സാധ്യമാക്കുന്നത്. നിങ്ങളുടെ ഗൂഗിള്‍ ഡ്രൈവ് ഷെയര്‍ ചെയ്യാന്‍ അനുവദിക്കപ്പെട്ടവരുമായി ഇത്തരത്തില്‍ ഫയല്‍ ഷെയര്‍ ചെയ്യാവുന്നതാണ്.
ഇതിനായി gmail തുറന്ന് കംപോസ് ഒപ്ഷന്‍ എടുക്കുക.
+ ചിഹ്നത്തിന് മുകളില്‍ ക്ലിക്ക് ചെയ്ത് insert files using drive എന്ന ഒപ്ഷന്‍ എടുക്കുക.
ഇനി അപ് ലോഡ് ചെയ്യാനുള്ള ഫയല്‍ ഡ്രാഗ് ചെയ്തിടുകയോ, ഓപ്പണ്‍ ചെയ്യുകയോ ചെയ്യുക.
തുടര്‍ന്ന് ഇമെയില്‍ ലഭിക്കേണ്ടുന്ന അഡ്രസ് എന്‍റര്‍ ചെയ്ത് സെന്‍ഡ് ചെയ്യുക. ഡ്രൈവ് ആക്സസ് ചെയ്യുന്നതിനുള്ള പെര്‍മിഷന്‍ നല്കിയാല്‍‌ ഫയല്‍ ഷെയര്‍ ചെയ്യാനാവും.

Comments

comments