ആപ്ലിക്കേഷനുകളിലാതെ ജിമെയില്‍ അലര്‍ട്ട്


ഇന്റര്‍നെറ്റില്‍ ഏറെ നേരം ജോലികള്‍ ചെയ്യുന്നവര്‍ക്ക് മെയില്‍ നോട്ടിഫിക്കേഷന്‍ ആപ്ലിക്കേഷനുകള്‍ ഉപയോഗിച്ചാല്‍ വളരെ സഹായകരമാകും. ഇടക്കിടക്ക് മെയില്‍ ചെക്ക് ചെയ്യാതെ ഡെസ്ക്ടോപ്പില്‍‌ മെയില്‍ നോട്ടിഫിക്കേഷനുകള്‍, അലര്‍ട്ട് സൗണ്ടോടെ ലഭിക്കാന്‍ ഇവ ഉപയോഗിക്കാം. ജിമെയിലിന്‍റെ മെയില്‍ നോട്ടിഫിക്കേഷന്‍ ആപ്ലിക്കേഷന്‍ അവരുടെ സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. എന്നാല്‍ ആപ്ലിക്കേഷനുകളൊന്നുമില്ലാതെ തന്നെ ഇമെയില്‍ നോട്ടിഫിക്കേഷന്‍ ജിമെയിലില്‍ നിന്ന് ലഭിക്കാനുള്ള മാര്‍ഗ്ഗമാണ് ഇവിടെ പറയുന്നത്.
ആദ്യം ക്രോം ബ്രൗസറില്‍ ജെമിയിലില്‍ ലോഗിന്‍ ചെയ്യുക.
Gmail-Desktop-Notification - Compuhow.com
ഇനി വലത് വശത്തെ ഗിയര്‍ ചിഹ്നത്തില്‍ ക്ലിക്ക് ചെയ്ത് settings സെലക്ട് ചെയ്യുക.
സെറ്റിങ്ങ്സ് പേജില്‍ താഴേക്ക് സ്ക്രോള്‍ ചെയ്ത് desktop notifications കണ്ടെത്തുക. അതില്‍ new mail notifications on ക്ലിക്ക് ചെയ്ത ശേഷം Save Changes ക്ലിക്ക് ചെയ്യുക.
ഇനി നിങ്ങളുടെ ജിമെയില്‍ അഡ്രസില്‍ മെയില്‍ വരുമ്പോള്‍ ഒരു നോട്ടിഫിക്കേഷന്‍ പോപ് അപ് വിന്‍ഡോ ഡെസ്ക്ടോപ്പില്‍ പ്രത്യക്ഷപ്പെടും.
(നിങ്ങളുടെ ജിമെയില്‍ അക്കൗണ്ട് ക്രോമില്‍ ഓപ്പണായിരുന്നാല്‍ മാത്രമേ ഇങ്ങനെ മെസേജ് ലഭിക്കൂ)

Comments

comments