ഫോള്‍ഡറുകള്‍ക്ക് നിറം നല്കാം


ഫോള്‍ഡറുകളുടെ എണ്ണം കൂടും തോറും അവ പേര് നല്കിയതാണെങ്കിലും കണ്ടുപിടിക്കാന്‍ സമയം എടുക്കും. വിന്‍ഡോസ് എക്‌സ്‌പ്ലോററില്‍ ഫോള്‍ഡറുകള്‍ക്ക് വ്യത്യസ്ത നിറങ്ങള്‍ നല്കിയാല്‍ നിങ്ങള്‍ക്ക് എത്രയെളുപ്പം ഫയലുകള്‍ തിരയാം. ഉദാഹരണത്തിന് വര്‍ക്ക് ഫയലുകള്‍ക്ക് ഒരു നിറം, പേഴ്‌സണല്‍ ഫയലുകള്‍ക്ക് ഒരു നിറം എന്നിങ്ങനെ.
ഇതിനായി നിങ്ങള്‍ Folder Colorizer എന്ന ടൂള്‍ ഇന്‍സ്റ്റാള്‍ ചെയ്യുക

ഇനി ഏത് ഫോള്‍ഡറും എടുത്ത് റൈറ്റ് ക്ലിക്ക് ചെയ്യുക. colorize സെലക്ട് ചെയ്യുക അതില്‍ നിറങ്ങള്‍ നല്കിയിരിക്കുന്നതില്‍ നിന്ന് ഇഷ്ടമുള്ളത് സെലക്ട് ചെയ്യുക.

ഇനി ഇത് പഴയപടിയാക്കാന്‍ തോന്നിയാല്‍ ഫോള്‍ഡറില്‍ വന്ന് x ചിഹ്നത്തില്‍ ക്ലിക്ക് ചെയ്താല്‍ മതി.

Comments

comments