മരണമില്ലാതെ ഒരു തിരക്കഥ


gireesh puthanchery - Keralacinema.com
അകാലത്തില്‍ പൊലിഞ്ഞ മലയാളസിനിമയിലെ ഗാനരചയിതാവും, തിരക്കഥാകൃത്തുമായ ഗിരീഷ് പുത്തഞ്ചേരി രചിച്ച തിരക്കഥ സിനിമയാകുന്നു. മലയാളത്തിലെ മുന്‍നിര നടന്‍മാരെ കണ്ട് എഴുതിയ രാമന്‍ പോലീസ് എന്ന തിരക്കഥ ഗിരീഷ് പുത്തഞ്ചേരിയുടെ മരണത്തോടെ മറവിയിലാണ്ടുപോയി. ഇപ്പോള്‍ ആ തിരക്കഥക്ക് ചലച്ചിത്ര ഭാഷ്യം നല്കുന്നത് അനീഷ് ഉപാസനയാണ്. മാറ്റിനിക്ക് ശേഷം അനീഷ് ഉപാസന സംവിധാനം ചെയ്യുന്ന ചിത്രമാവും ഇത്. പല്ലാവൂര്‍ ദേവനാരായണന്‍, മേലേപറമ്പില്‍ ആണ്‍വീട്, വടക്കുംനാഥന്‍ തുടങ്ങി ആറോളം ചിത്രങ്ങള്‍ക്ക് ഗിരീഷ് പുത്തഞ്ചേരി തിരക്കഥ രചിച്ചിരുന്നു.

Comments

comments