ജിമ്പ് 2.8 റിലീസ്


അഡോബ് ഫോട്ടോഷോപ്പിന് ഫ്രീ ബദല്‍ എന്ന വിശേഷിപ്പിക്കാവുന്ന സോഫ്റ്റ് വെയറാണ് ജിമ്പ്. അനേകം പേര്‍ ജിമ്പ് ഉപയോഗിക്കുന്നുണ്ട്. ഇപ്പോള്‍ ജിമ്പിന്റെ പുതിയ വേര്‍ഷന്‍ പുറത്തിറങ്ങിയിരിക്കുന്നു. വളരെ മികച്ച ഒരു ഗ്രാഫിക് സോഫ്റ്റ് വെയര്‍ എന്ന് ജിമ്പിനെ വിശേഷിപ്പിക്കാം. ലിനക്‌സിന്് വേണ്ടി പുറത്തിറക്കിയ പ്രോഗ്രാം ആണിത്.

സിന്‍ഗിള്‍ വിന്‍ഡോ മോഡ്, മള്‍ട്ടി കോളം ഡോക്ക് വിന്‍ഡോസ്, ഓണ്‍കാന്‍വാസ് ടെക്‌സ്റ്റ് എഡിറ്റിങ്ങ്, ലെയര്‍ ഗ്രൂപ്പ്‌സ് തുടങ്ങിയവ എടുത്തുപറയത്തക്ക സവിശേഷതകളാണ്. ഒരു ഫ്രീ ഗ്രാഫിക് എഡിറ്റര്‍ ഉപയോഗിക്കണമെന്നുണ്ടെങ്കില്‍ ധൈര്യമായി ജിമ്പ് ട്രൈ ചെയ്യാം.
Visit Gimp

Comments

comments