ഗൂഗിള്‍ ഡ്രൈവില്‍ അണ്‍ലിമിറ്റഡ് സ്റ്റോറേജ്


Google drive - Compuhow.com
ക്ലൗഡ് സര്‍വ്വീസുകളൊക്കെ മികച്ച സ്റ്റോറേജാണ് ഇന്ന് ഓഫര്‍ ചെയ്യുന്നത്. ഇതിന്‍റെയൊരു ഗുണമെന്നത് എവിടെ നിന്നും ആക്സസ് ചെയ്യാമെന്നതാണ്. എന്നാല്‍ അതല്ലാതെ തന്നെ വൈവിധ്യമാര്‍ന്ന പല ഉപയോഗവും ക്ലൗഡ് ഉപയോഗിച്ച് ചെയ്യാം. ഉദാഹരണത്തിന് വീഡിയോകളോ, സിനിമയോ ക്ലൗഡിലേക്ക് സേവ് ചെയ്തിട്ട് എപ്പോള്‍ വേണമെങ്കിലും ഓണ്‍ലൈനായി കാണാം. ഇതു വഴി ഉപയോഗിക്കുന്ന ഡിവൈസിലെ സ്റ്റോറേജ് സംരക്ഷിക്കുകയും ചെയ്യാം.

5 ജി.ബിയാണ് ഗൂഗിള്‍ ഡ്രൈവ് നല്കുന്ന ഫ്രീ സ്റ്റോറേജ്. എന്നാല്‍ ചെറിയൊരു ട്രിക്ക് വഴി ഇത് ആവശ്യത്തിന് നേടാനാവും. അതെങ്ങനെയെന്നാണ് ഇവിടെ പറയുന്നത്. ഷെയറിങ്ങ് സംവിധാനം ഉപയോഗപ്പെടുത്തിയാണ് ഇത് സാധ്യമാക്കുന്നത്. അതിനായി പല ഇമെയില്‍ അക്കൗണ്ടുകളുണ്ടാവണം.

ആദ്യം ഡ്രൈവ് അക്കൗണ്ടില്‍ ലോഗിന്‍ ചെയ്യുക.
ഒരു ഫോള്‍ഡര്‍ നിര്‍മ്മിച്ച് പേര് നല്കുക. ഇത് നിര്‍മ്മിച്ച ശേഷം നിങ്ങളുടെ തന്നെ ഇമെയിലുമായി ഷെയര്‍ ചെയ്യുക.
ഇങ്ങനെ ചെയ്യുന്നത് വഴി 5 ജി.ബി ഡാറ്റ ഷെയര്‍ ചെയ്യാനാവും.

തുടര്‍ന്ന് പല നിങ്ങളുടെ പല ജിമെയില്‍ അക്കൗണ്ടുകളുപയോഗിച്ച് ഈ ഫോള്‍ഡര്‍ ഷെയര്‍ ചെയ്യുക. ഓരോ ഷെയറിങ്ങും വഴി 5 ജി.ബി ലഭ്യമാകും.

Comments

comments