റോയല്‍റ്റി ഫ്രീ ഇമേജുകള്‍


Royalty free images - Compuhow.com
ഗൂഗിളില്‍ സെര്‍ച്ച് ചെയ്താല്‍ ഒട്ടേറെ ചിത്രങ്ങള്‍ ലഭിക്കും. എന്നാല്‍ ലഭിക്കുന്ന ചിത്രങ്ങളൊക്കെ എവിടെയും ഉപയോഗിക്കാനുള്ള അവകാശം നിങ്ങള്‍ക്കില്ല. കാരണം അവയില്‍ പലതും കോപ്പി റൈറ്റുള്ളവ ആയിരിക്കും. അതിനാല്‍ തന്നെ ചില ചിത്രങ്ങളൊക്കെ മറ്റ് വെബ്സൈറ്റുകളില്‍ പ്രസിദ്ധീകരിക്കുന്നത് ചിലപ്പോള്‍ നിയമപ്രശ്നങ്ങള്‍ക്ക് ഇടയാക്കിയേക്കാം. എന്നാല്‍ കോപ്പി റൈറ്റ് പ്രശ്നങ്ങളില്ലാത്തതും, ഉയര്‍ന്ന റെസലൂഷനിലുള്ളതുമായ ചിത്രങ്ങള്‍ ലഭ്യമാകുന്ന ചില സൈറ്റുകളെ പരിചയപ്പെടാം.

1. Unsplash

ഫ്രീയായി ഉപയോഗിക്കാവുന്ന ഹൈ റെസലൂഷന്‍ ചിത്രങ്ങള്‍ ലഭ്യമാകുന്ന സൈറ്റാണിത്. ദിവസം 10 ഇമേജുകള്‍ വീതം ഇതിലേക്ക് കൂട്ടിച്ചേര്‍ക്കുന്നുണ്ട്.

http://unsplash.com/

2. Little Visuals
ഓരോ എഴ് ദിവസത്തിലും ഏഴ് ഇമേജുകള്‍ സിപ് ചെയ്ത് മെയിലിലേക്ക് അയച്ച് തരുന്ന സൈറ്റാണ് ഇത്. ഏത് തരത്തിലുള്ള ചിത്രങ്ങളാണ് വേണ്ടതെന്ന് സൈറ്റില്‍ നിശ്ചയിക്കാവുന്നതാണ്.

http://littlevisuals.co/

3. Death To Stock Photo
സബ്സ്ക്രൈബേഴ്സിന് ഹൈ റെസലൂഷന്‍ ഇമേജുകള്‍ അയച്ച് നല്കുന്ന സൈറ്റാണ് ഇത്. ഇപ്പോള്‍ പ്രാരംഭ ദശയിലാണ് ഇതിപ്പോള്‍.

http://join.deathtothestockphoto.com/
4. Pic Jumbo
കൃത്യമായ ഡിസ്ക്രിപ്ഷനോടെ ദിവസവും പുതിയ ഹൈ ക്വാളിറ്റി ചിത്രങ്ങള്‍‌ ആഡ് ചെയ്യുന്ന സൈറ്റാണ് ഇത്. ചിത്രങ്ങള്‍ വിവിധ കാറ്റഗറികളായി തിരിച്ചിട്ടുമുണ്ട്.
http://picjumbo.com/

5. The Pattern Library
ആകര്‍ഷകമായ പാറ്റേണ്‍ ഇമേജുകളുടെ വന്‍ ശേഖരമാണ് ഇത്. ഇവ നേരിട്ട് സൈറ്റില്‍ നിന്ന് ഡൗണ്‍ ലോഡ് ചെയ്യാം.

http://thepatternlibrary.com/

6. Stock Photos
പിന്‍റെറസ്റ്റ് സ്റ്റൈലിലുള്ള വെബ്സൈറ്റാണ് Stock Photos. വിവിധ കാറ്റഗറികളിലായി 25000 ലേറെ ഇമേജുകള്‍ ഈ സൈറ്റിലുണ്ട്.
http://www.stockphotos.io/

Comments

comments