മലയാളത്തിലേക്കില്ലെന്ന് ഗൗതം മേനോന്‍


goutham nenon in malayalam - Keralacinema.com
ഗൗതം മേനോന്‍ മലയാളത്തില്‍ സിനിമ സംവിധാനം ചെയ്യുന്നുവെന്ന വാര്‍ത്ത കഴിഞ്ഞ രണ്ടാഴ്ചയായി സജീവമായിരുന്നു. മോഹന്‍ലാല്‍, ഫഹദ് എന്നിവരെ വച്ചാണ് ആദ്യ സിനിമയെന്നായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ പിന്നീട് മമ്മൂട്ടിയാണ് ആദ്യ ചിത്രത്തിലെ നായകനെന്നായി. മരിക്കാര്‍ ഫിലിംസ് ഈ ചിത്രം നിര്‍മ്മിക്കും എന്നായിരുന്നു പ്രചാരണങ്ങള്‍. എന്നാല്‍ ഈ വാര്‍ത്തകളെയെല്ലാം ഗൗതം മേനോന്‍ തള്ളിക്കളഞ്ഞിരിക്കുന്നു. താന്‍ ഇങ്ങനെയൊരു പ്രൊജക്ട് ആലോചിച്ചിട്ടുപോലുമില്ലെന്ന് ഗൗതം മേനോന്‍ പറയുന്നു. സൂര്യയെ നായകനാക്കിയുള്ള ചിത്രത്തിന്‍റെ പ്രവര്‍ത്തനങ്ങളിലാണ് ഗൗതം മേനോന്‍ ഇപ്പോള്‍.

Comments

comments