ഫണ്ണി ഫോട്ടോ ഇഫക്ട് – മുഖം പഴത്തിനുള്ളില്‍


Frutlizer - Compuhow.com
ഫോട്ടോഷോപ്പില്‍ പ്രാഗത്ഭ്യമില്ലാത്തതിനാല്‍ ഫോട്ടോകള്‍ എഡിറ്റിങ്ങ് നടത്താന്‍ സാധിക്കാത്തവര്‍ വിഷമിക്കേണ്ടതില്ല. നിങ്ങളെ സഹായിക്കാന്‍ അനേകം ഓണ്‍ലൈന്‍ ഇമേജ് എഡിറ്ററുകളും, ഇഫക്ട് നല്കുന്ന പ്രോഗ്രാമുകളുമുണ്ട്. വളരെ ഫണ്ണിയായ അനകം ഇമേജ് എഡിറ്റിങ്ങ് പ്രോഗ്രാമുകള്‍ ഇന്ന് ഫ്രീയായി ഉപയോഗിക്കാവുന്നതാണ്. അത്തരത്തിലൊന്നാണ് Fruitalizer.
ഈ സൈറ്റിന്‍റെ പ്രത്യേകത എന്നത് മുഖത്തിന്‍റെ ചിത്രങ്ങള്‍ എളുപ്പത്തില്‍ പഴങ്ങളുടെ ചിത്രങ്ങള്‍ക്കുള്ളിലേക്ക് ചേര്‍ക്കുന്നു എന്നതാണ്. പരസ്യങ്ങളിലും മറ്റും കാണുന്നതുപോലെ നിങ്ങളുടെ മുഖം ഏതെങ്കിലും പഴത്തിന്റെ ചിത്രത്തിലേക്ക് ചേര്‍ക്കാം. ഫോട്ടോയുടെ കളര്‍ അനുയോജ്യമാണെങ്കില്‍ നിര്‍മ്മിച്ചെടുക്കുന്ന ചിത്രം വളരെ രസകരമായിരിക്കും.

ആദ്യം സൈറ്റില്‍ പോയി ഏത് ഫ്രൂട്ടാണ് വേണ്ടത് എന്ന് സെലക്ട് ചെയ്യുക. അതിന് ശേഷം മുഖത്തിന്‍റെ ചിത്രം അപ് ലോഡ് ചെയ്യുക. ചിത്രത്തിന്‍റെ കണ്ണും മൂക്കും എവിടെയാണ് വരുന്നത് എന്ന് മാര്‍ക്കിങ്ങിനുള്ള ചിഹ്നം നീക്കിവെച്ച് അടയാളപ്പെടുത്താം. മുഖത്തിന്‍റെ ഫോട്ടോ ഫ്രൂട്ടിന് അനുയോജ്യമാകും വിധം റൊട്ടേറ്റ് ചെയ്യാനും, സൂം ചെയ്യാനും സാധിക്കും.
ഇത് ചെയ്ത ശേഷം കണ്‍വെര്‍ട്ട് നല്കിയാല്‍ നിങ്ങളുടെ അപ്‍ലോഡ് ചെയ്ത ചിത്രം ഫ്രൂട്ടിനുള്ളില്‍ കാണാം.

ഈ സൈറ്റ് സ്പാനിഷ് ഭാഷയിലുള്ളതാണ്. പക്ഷേ അല്പം ശ്രദ്ധിച്ചാല്‍‌ ഭാഷ ഒരു പ്രശ്നമാകാതെ തന്നെ കാര്യങ്ങള്‍ ചെയ്യാം. ഒരു ഫണ്ണി എക്സ്പീരിയന്‍സിനൊപ്പം അല്പം വിദേശ ഭാഷ കൂടി പഠിക്കാമല്ലോ.

http://www.datzieterlekkeruit.nl/#/fruitalizer/

Comments

comments