നൃത്തം വെയ്ക്കൂ..വെയ്പിക്കൂ….ഫണ്ണി ഡാന്‍സ് ഇഫക്ട്


Funny dance animation - Compuhow.com

നൃത്തം ചെയ്യാനറിയാത്തവരും, ചില പ്രത്യേക സാഹചര്യങ്ങളില്‍ നൃത്തം ചെയ്ത് പോകാറുണ്ട്. നിങ്ങളും ഒരു പക്ഷേ അത്തരം ഒരാളായിരിക്കാം. പക്ഷേ മറ്റുള്ളവരെ കൂതറ ഡാന്‍സ് ചെയ്യാന്‍ പ്രേരിപ്പിക്കുക എന്നത് അല്പം പ്രയാസമുള്ള കാര്യം തന്നെയാണ്. എന്നാല്‍ പിന്നെ അത്തരക്കാരെയോ, നിങ്ങളെ തന്നെയോ, അതല്ല ഏതെങ്കിലും പ്രമുഖനെ തന്നെയോ ഒന്ന് നൃത്തം ചെയ്യിച്ച് നോക്കണോ ?

വീഡിയോകളില്‍ മുഖം മാറ്റിവച്ച് രസകരമായ രീതിയില്‍ അവതരിപ്പിക്കുന്ന പരിപാടി ചാനലുകളിലൊക്കെ കാണാറുണ്ട്. എന്നാലിവിടെ നമ്മള്‍ ഏതെങ്കിലും ഒരു മുഖം ഒരു ഡാന്‍സിങ്ങ് ആനിമേഷനിലേക്ക് പ്ലേസ് ചെയ്യുകയാണ് ചെയ്യുന്നത്.

TheUglyDance എന്ന സൈറ്റിലാണ് ഇങ്ങനെ വളരെ രസകരമായ ഒരു ഡാന്‍സിങ്ങ് ആനിമേഷന്‍ നിര്‍മ്മിക്കുന്നത്. ആദ്യം സൈറ്റില്‍ പോയി അവിടെ നിലവില്‍ നൃത്തം ചെയ്യുന്ന ആളെ കാണുക. അതിന് താഴെയായി still, tramp, disco, kick, step തുടങ്ങിയവയും sway, grease, robot, still , windmill തുടങ്ങിയ ചലനങ്ങളുമുണ്ട്.

മുകളില്‍ ഇടത് വശത്തായി മുഖത്തിന്‍റെ ചിത്രം അപ് ലോഡ് ചെയ്യാം. തുടര്‍ന്ന് മുഖം റീസൈസ്, റൊട്ടേറ്റോ ചെയ്ത് സൈസ് അനുയോജ്യമാക്കിയ ശേഷം ആനിമേഷന്‍ നിര്‍മ്മിക്കാം.
അവിടെ യോജിക്കുന്ന വേഷം നല്കി, ഒരു പേര് നല്കി തുടര്‍ന്ന് സേവ് ചെയ്യാം. ഇത് വേണമെങ്കില്‍ ഫേസ്ബുക്കിലേക്ക് നേരിട്ട് അപ്‍ലോഡ് ചെയ്യാവുന്നതാണ്.

http://theuglydance.com/

Comments

comments