ഫുള്‍ ത്രോട്ടില്‍ – പ്രോഗ്രാമുകള്‍ സ്പീഡാക്കാം


Full throttle - Compuhow.com
ലാപ്ടോപ്പ്, ടാബ്ലറ്റ് തുടങ്ങിയവയിലൊക്കെ പ്രോഗ്രാമുകള്‍ ഉപയോഗിക്കുമ്പോള്‍ ആ പ്രോഗ്രാമിന്‍റെ സ്വഭാവമനുസരിച്ച് ബാറ്ററി വേഗത്തില്‍ കാലിയാകും. ഹൈ എന്‍ഡ് ഗെയിമുകളൊക്കെ വേഗത്തില്‍ ബാറ്ററി ചാര്‍ജ്ജ് തീര്‍ക്കുന്നവയാണ്. ബാറ്ററി ചാര്‍ജ്ജുപയോഗം കുറയ്ക്കാനായി പല പവര്‍‌പ്ലാനുകള്‍ മാറ്റി ഉപയോഗിക്കാം.

എന്നാല്‍ കൂടുതല്‍ ഫീച്ചറുകള്‍ ഉപയോഗിക്കേണ്ടി വരുമ്പോള്‍ ഇവ പ്ലാന്‍ മാറ്റേണ്ടി വരും. വിന്‍ഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ ഈ പ്രശ്നത്തിന് പരിഹാരം നല്കുന്നതാണ് Full Throttle എന്ന പ്രോഗ്രാം. ഇതുപയോഗിച്ച് ഓട്ടോമാറ്റിക്കായി പെട്ടന്ന് തന്നെ ഹൈ പെര്‍ഫോമന്‍സ് പവര്‍ പ്ലാനിലേക്ക് മാറ്റാനാവും.

വളരെ എളുപ്പത്തില്‍ ഇത് ഉപയോഗിക്കാനുമാകും. സിസ്റ്റം ട്രേയിലെ Full Throttle ന്‍റെ ഐക്കണില്‍ ക്ലിക്ക് ചെയ്ത് Add program എടുത്ത് ഇതിലേക്ക് ചേര്‍ക്കാം. അപ്പോള്‍ ഓട്ടോമാറ്റിക്കായി പ്രോഗ്രാം ഇത് അനലൈസ് ചെയ്യുകയും പ്ലാന്‍ മാറ്റുകയും ചെയ്യും.

ഈ പ്രോഗ്രാം ക്ലോസ് ചെയ്യുന്നതോടെ പഴയ പവര്‍ പ്ലാനിലേക്ക് ഓട്ടോമാറ്റിക്കായി മാറുകയും ചെയ്തുകൊള്ളും. കോണ്‍ടെക്സ്റ്റ് മെനുവില്‍ നിന്ന് വേണമെങ്കില്‍ ഫുള്‍ ത്രോട്ടില്‍ ഡിസേബിള്‍ ചെയ്യുകയും ചെയ്യാം.
ഡിഫോള്‍ട്ടായി ഹൈ പെര്‍ഫോമന്‍സ് സ്കീം ഇത് ഓണ്‍ ചെയ്യും. സി.പിയു ഫ്രീക്വന്‍സി 100 ആയി ഇതില്‍ മാറ്റപ്പെടും.
വിന്‍ഡോസ് വിസ്റ്റ മുതലുള്ള വിന്‍ഡോസ് വേര്‍ഷനുകളില്‍ Full Throttle ഉപയോഗിക്കാം.

DOWNLOAD

Comments

comments