ഫ്രീ മോര്‍ – വണ്‍സ്റ്റോപ്പ് മീഡിയ കണ്‍വെര്‍ഷന്‍ എഡിറ്റിങ്ങ്


മീഡിയ ഫയലുകള്‍ ഉപയോഗിച്ചുള്ള ജോലികള്‍ ഏറെ സോഫ്റ്റ് വെയറുകള്‍ ആവശ്യം വരുന്നവയാണ്. ഡൗണ്‍ലോഡ്, കണ്‍വെര്‍ഷന്‍, എഡിറ്റര്‍ തുടങ്ങി പല പ്രോഗ്രാമുകളും ഇതിന് ആവശ്യമായി വരും. ഇതിന് പകരം ഉപയോഗിക്കാവുന്ന ഒരു പ്രോഗ്രാമാണ് Freemore Audio Video Suite.

എഡിറ്റിങ്ങ്, കണ്‍വെര്‍ഷന്‍, ഷെയറിങ്ങ് എന്നിവയെല്ലാം ഒറ്റ പ്ലാറ്റ് ഫോമില്‍ നിന്ന് സാധ്യമാകും എന്നതാണ് ഇതിന്‍റെ പോസിറ്റിവ് സൈഡ്. ഇത് ഇന്‍സ്റ്റാള്‍ ചെയ്ത് കഴിയുമ്പോള്‍ വളരെ ലളിതമായ ഒരു ഇന്റര്‍ഫേസ് കാണാം. MP3 & Audio, DVD & Video, Photo & Images, YouTube & Misc എന്നീ വിഭാഗങ്ങള്‍ ഇതില്‍ കാണാം. ഇവ സെലക്ട് ചെയ്യുമ്പോള്‍ ditors, converters, splitting joining tools പോലുള്ള ഒപ്ഷനുകള്‍ കാണാം.

ഓഡിയോ എഡിറ്ററില്‍ ഏറെ ഫോര്‍മാറ്റുകളും, ഇഫക്ടുകളുമുണ്ട്. സൗണ്ട് റെക്കോഡര്‍, റിങ്ങ് ടോണ്‍ മേക്കര്‍ എന്നീ സംവിധാനങ്ങളുമുണ്ട്. യൂട്യൂബ് വീഡിയോകളും വളരെ എളുപ്പത്തില്‍ ഡൗണ്‍ലോഡ് ചെയ്യാനാവും.

Download

Comments

comments