ഫ്രീ വെബ് സൈറ്റ് ബ്ലോക്കിങ്ങ് സോഫ്റ്റ് വെയര്‍


പൊതു സ്ഥാപനങ്ങളില്‍ സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റുകള്‍, പോണ്‍ സൈറ്റുകള്‍ തുടങ്ങിയവ ബ്ലോക്ക് ചെയ്യാറുണ്ടല്ലോ. വീടുകളിലും കുട്ടികള്‍ ദുരുപയോഗം ചെയ്യാതിരിക്കാനായി സൈറ്റുകള്‍ ബ്ലോക്ക് ചെയ്യാറുണ്ട്. വില കൊടുത്തു വാങ്ങാവുന്ന ഏറെ ബ്ലോക്കിങ്ങ് പ്രോഗ്രാമുകളുണ്ട്. എന്നാല്‍ മികച്ച പ്രവര്‍ത്തനം കാഴ്ച വെയ്ക്കുന്ന ഒരു ഫ്രീ പ്രോഗ്രാമാണ് k9.
അടിസ്ഥാന പരമായി ഇതില്‍ സൈറ്റുകളെ 55 കാറ്റഗറികളായി തിരിക്കുന്നു. നിങ്ങള്‍ക്ക് ഏത് അലോ ചെയ്യാം, ബ്ലോക്ക് ചെയ്യാം എന്ന് സ്വയം തീരുമാനിക്കാം.
അപ് ടു ഡേറ്റ് ഡാറ്റാബേസുള്ള കെ9 ദിവസവും ലഭിക്കുന്ന റിക്വസ്റ്റുകള്‍ അനലൈസ് ചെയ്യുന്നു. നിലവില്‍ ഡാറ്റാബേസിലില്ലാത്ത ഒരു സൈറ്റ് പരിഗണിക്കേണ്ടി വന്നാല്‍ കെ9 ഡൈനാമിക് റിയല്‍ ടൈം റേറ്റിംഗ് ടെക്നോളജി എന്ന സംവിധാനം ഉപയോഗിക്കും.

ഇത് ലഭിക്കാന്‍ ആദ്യം രജിസ്റ്റര്‍ ചെയ്യുക.അപ്പോള്‍ ഒരു ലൈസന്‍സ് കീ ലഭിക്കും. അതിന് ശേഷം ഡൗണ്‍ലോഡ് ചെയ്യുക.
സൈറ്റുകള്‍ പൂര്‍ണ്ണമായി ബ്ലോക്ക് ചെയ്യുന്നത് കൂടാതെ, നിശ്ചിത സമയത്തേക്കോ, ചില ദിവസങ്ങളിലോ ബ്ലോക്കിങ്ങ് നടത്താം.
www.k9webprotection.com/

Comments

comments