ഫ്രീ എസ്.എം.എസ് സര്‍വ്വീസുകള്‍


കാശുമുടക്കി മൊബൈലുകളില്‍ നിന്ന് മെസേജയക്കുന്നവരാണ് ഏറെ. എന്നാല്‍ ഇന്‍റര്‍നെറ്റ് കണക്ഷനുണ്ടെങ്കില്‍ പ്രത്യേകിച്ച് കാശുമുടക്കൊന്നുമില്ലാതെ മെസേജയക്കാവുന്ന വെബ്സൈറ്റുകള്‍ ഏറെക്കാലമായി നിലവിലുണ്ട്. ചില സര്‍വ്വീസുകള്‍ ഇന്ത്യയില്‍ മാത്രം മെസേജ് സര്‍വ്വീസിങ്ങ് നടത്തുമ്പോള്‍ ചിലതില്‍ വിദേശങ്ങളിലേക്കും അയക്കാന്‍ സാധിക്കും.ചില സൈറ്റുകളിതാ.

FullOnSMS – സൗജന്യമായി മെസേജ് അയക്കാവുന്ന ഈ സൈറ്റ് ഇന്ത്യയിലെ ലീഡിങ്ങ് ഫ്രീ മെസേജിങ്ങ് വെബ്സൈറ്റാണ്. വളരെ ഫാസ്റ്റായി വര്‍ക്ക് ചെയ്യുന്ന ഇതില്‍ ഗ്രൂപ്പുകള്‍ ക്രിയേറ്റ് ചെയ്യാനും സാധിക്കും.

YouMint– ഫ്രീ മെസേജിങ്ങിനൊപ്പം ഗിഫ്റ്റ് കൂപ്പണുകളും നല്കുന്നു.

Way2SMS – ഗ്രൂപ്പ് മെസേജിങ്ങ്, ഇമെയില്‍ അലെര്‍ട്ട്, മൊബൈല്‍ റീചാര്‍ജ്ജിങ്ങ് തുടങ്ങിയ സൗകര്യങ്ങളുമുള്ള ലീഡിങ്ങ് വെബ്സൈറ്റ്.

SMS440 – 440 കാരക്ടറുള്ള മെസേജ് അയക്കാന്‍ സഹായിക്കുന്ന വെബ് സൈറ്റ്.


SendFreeSMS
-ലോകമെങ്ങും മെസേജ് അയക്കാം. നമ്പറിനൊപ്പം കണ്‍ട്രികോഡ് ചേര്‍ക്കുക. കാരക്ടര്‍ ലിമിറ്റ് 140.

SeaSMS– ഫ്രീ മെസേജും, എം.എം.എസും അയക്കാന്‍ സാധിക്കും. എല്ലാ രാജ്യങ്ങളിലേക്കും അയക്കാം. രാജ്യം മാപ്പില്‍ നിന്ന് സെലക്ട് ചെയ്യുക.

FreeSMSTous
– 150 കാരക്ടര്‍ മെസേജ് അയക്കാം.

Comments

comments