ഫ്രീ ഫോട്ടോ സ്ലൈഡ് ഷോ മേക്കര്‍


നിങ്ങളുടെ പ്രിയപ്പെട്ട സ്റ്റില്‍ ഫോട്ടോകള്‍ സ്ലൈഡ് ഷോയാക്കി കാണുക രസകരമായ ഒരു കാര്യമാണല്ലോ. ഫോട്ടോകള്‍ക്കൊപ്പം സംഗീതവും, രസമുള്ള ആനിമേഷനുകളും, ടെക്സ്റ്റുമൊക്കെ നല്കി അതിനെ ആകര്‍ഷകമാക്കാം.
നിരവധി പ്രോഗ്രാമുകള്‍ ഈ ആവശ്യത്തിനായി ഉപയോഗിക്കാറുണ്ട്.
അതിലൊന്നാണ് photo Story

മികച്ചതും, എളുപ്പത്തില്‍ ഉപയോഗിക്കാനാവുന്നതുമായ ഒരു ഫ്രീ ആപ്ലിക്കേഷനാണിത്.സ്റ്റെപ് ബൈ സ്റ്റെപായി നിങ്ങള്‍ക്ക് സ്ലൈഡ് ഷോ നിര്‍മ്മിക്കാം. വര്‍ക്ക് തീര്‍ന്ന ശേഷം 320*240, 1024*768 പിക്‌സലുകളിലുള്ള വീഡിയോയായി ഇതിനെ മാറ്റാം.
വിന്‍ഡോസ് മൂവി മേക്കറും ഇത്തരം ആവശ്യത്തിനുപകരിക്കുന്ന ഒന്നാണെന്നല്ലോ. മൂവിമേക്കറിലും മികച്ച രീതിയില്‍ സ്ലൈഡ് ഷോ നിര്‍മ്മിക്കാന്‍ സാധിക്കും.

Comments

comments