യു.എസ്, കാനഡ കോളുകള്‍ഫ്രീയായി വിളിക്കാം


സ്കൈപ്പ് തുടങ്ങിയ നിരവധി ഇന്റര്‍നെറ്റ് ഫോണ്‍കോളിങ്ങ് സര്‍വ്വീസുകള്‍ഇന്നുണ്ട്. എന്നാല്‍സ്കൈപ്പ്, വൈബര്‍പോലുള്ള സര്‍വ്വീസുകളില്‍നിന്ന് വ്യത്യസ്ഥമായ ഒന്നാണ് Bobsled.

ഇതിന്റെ പ്രധാന പ്രത്യേകത എന്നത് Bobsled ഉപയോക്താക്കള്‍ക്ക് മാത്രമല്ല യുഎസ്, കാനഡ എന്നിവടങ്ങളിലെ മൊബൈല്‍, ലാന്‍ഡ് ലൈന്‍ നമ്പറുകളിലേക്കും വിളിക്കാനാവും എന്നതാണ്. ഫേസ് അക്കൗണ്ടുപയോഗിച്ച് ഈ സൈറ്റില്‍ ലോഗിന്‍ ചെയ്യാം. ബ്രൗസറില്‍ നിന്നോ, ആന്‍ഡ്രോയ്ഡ്, ഐഫോണ്‍ ആപ്ലിക്കേഷനുകള്‍ ഉപയോഗിച്ചോ ഇതില്‍ കോളുകള്‍ വിളിക്കാനാവും. വളരെ വ്യക്തതയും, മികവുള്ളതുമായ ശബ്ദം ഇതില്‍ ലഭിക്കും. എഴുപത്തഞ്ച് മിനുട്ടാണ് ഒരു കോളിന്റെ പരമാവധി ദൈര്‍ഘ്യം. അതുകഴിഞ്ഞാല്‍ ഓട്ടോമാറ്റിക്കായി കട്ടാവും.
https://calling.bobsled.com/start/

Comments

comments