ഫോട്ടോഷോപ്പിന് പകരം ചില ഓണ്‍ലൈന്‍ ടൂളുകള്‍


ഫോട്ടോഷോപ്പ് മികച്ച ഒരു ഇമേജ് എഡിറ്റിങ്ങ് പ്രോഗ്രാമാണ്. എന്നാല്‍ ഇത് പഠിച്ചെടുക്കുക അല്പം നേരമെടുക്കുന്ന കാര്യമാണ്. ഏറെ നേരമൊന്നും ഇതിനായി ചെലവഴിക്കാനില്ലെങ്കില്‍ ചില ഓണ്‍ലൈന്‍ ടൂളുകള്‍ ഉപയോഗിച്ച് അത്യാവശ്യം ഇമേജ് എഡിറ്റിങ്ങുകള്‍‌ നടത്തുകയും ഇഫക്ടുകള്‍ ചേര്‍ക്കുകയും ചെയ്യാം.
Loonapix
ഒരു ഫ്രീ ഇമേജ് എഡിറ്റിംഗ് ടൂളാണ് ഇത്. ഫണ്ണി ഇഫക്ട്സ് ആഡ് ചെയ്യാന്‍ ഇത് ഉപയോഗപ്പെടുത്താം. ഫേസ്ബുക്കിലും മറ്റും ഷെയര്‍ ചെയ്യാന്‍ ചില്ലറ മാനിപ്പുലേഷനുകള്‍ ഇതില്‍ ചെയ്യാന്‍ സാധിക്കും. നിരവധി ടെംപ്ലേറ്റുകള്‍ ഇതിലുണ്ട്. ഫോട്ടോ ട്രിം ചെയ്യുക, ഫ്രെയിമുകള്‍ ചേര്‍ക്കുക എന്നിവയും ഇതില്‍ ചെയ്യാനാവും.
http://www.loonapix.com/
Lunapic
ഫോട്ടോകളില്‍ ഇഫക്ടുകള്‍ ചെയ്യാന്‍ ഏറെ അനുയോജ്യമായ ഒരു ഇമേജ് എഡിറ്ററാണ് ഇത്. ആനിമേഷനുകള്‍ ക്രിയേറ്റ് ചെയ്യാനും ഇതില്‍ സാധിക്കും.
http://www.lunapic.com/editor/
FlanutR
ഒട്ടേരെ ഇഫക്ടുകളുള്ള ഒരു ഫ്രീ ഇമേജ് എഡിറ്ററാണ് ഇത്. ഫോട്ടോ സ്റ്റോറേജ്, എഡിറ്റിങ്ങ്, പ്രിന്റിംഗ്, തുടങ്ങിയവയൊക്കെ ഇതില്‍ സാധിക്കും. ഫേസ്ബുക്ക്, ഫ്ലിക്കര്‍, മൈസ്പേസ് തുടങ്ങിയവയുമായി ഇത് ഇന്‍റഗ്രേറ്റ് ചെയ്തിട്ടുണ്ട്.
വണ്‍‌ ക്ലിക്ക് ഇഫക്ടുകള്‍ ഇതിന്റെ സവിശേഷതയാണ്. ഒട്ടനേകം ഫാന്‍സി ഫോണ്ടുകളും ഇതില്‍ലഭ്യമാണ്.
www.flauntr.com

Comments

comments