മികച്ച ഫ്രീ ഒ.സി.ആറുകള്‍


ഒ.സി.ആര്‍ അഥവാ ഒപ്ടിക്കല്‍ കാരക്ട്രര്‍ റീഡറുകള്‍ ഇമേജുകളില്‍ നിന്ന് ടെക്സ്റ്റ് കണ്‍വെര്‍ട്ട് ചെയ്തെടുക്കുന്നതിന് ഉപയോഗിക്കുന്ന പ്രോഗ്രാമുകളാണ്. ഫോട്ടോകള്‍, സ്കാന്‍ ചെയ്ത ഡോകുമെന്‍റുകള്‍, തുടങ്ങിയവയില്‍ നിന്നൊക്കെ ഇവ ഉപയോഗിച്ച് ടെക്സ്റ്റ് വേര്‍തിരിക്കാം. ടൈപ്പിംഗ് ജോലി ലാഭിക്കാം എന്നതാണ് ഇതുപയോഗിക്കുന്നത് വഴിയുള്ള മെച്ചം. ഒരു സ്കാന്‍ ചെയ്ത പേജ് രണ്ടാമത് ടൈപ്പ് ചെയ്തുണ്ടാക്കുന്ന നേരം വേണ്ടി വരില്ല അത് ഒ.സി.ആറില്‍ ഇട്ട് ടെക്സ്റ്റാക്കി മാറ്റാന്‍. ചില്ലറ എഡിറ്റിങ്ങ് ജോലികള്‍ വേണ്ടി വരുമെന്ന് മാത്രം.
മിക്കവാറും എല്ലാ സ്കാനറുകള്‍ക്കൊപ്പവും ഒ.സി.ആറുകള്‍ ഫ്രീയായി ലഭിക്കാറുണ്ട്. മൊബൈല്‍ ക്യാമറയുപയോഗിച്ച് പേജിന്‍റെ ചിത്രമെടുത്ത് അത് ടെക്സ്റ്റാക്കി മാറ്റുന്ന ആപ്ലിക്കേഷനുകളും നിലവിലുണ്ട്.
എന്നാല്‍ ഒ.സി.ആര്‍ സര്‍വ്വീസ് നല്കുന്ന ചില ഓണ്‍ലൈന്‍ സംരംഭങ്ങളെയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.
Google Docs – ഗൂഗിള്‍ ഡോകില്‍ ഒരു ഇമേജോ, സ്കാന്‍ഡ് പേജോ, പി.ഡി.എഫോ അപ് ലോഡ് ചെയ്യുമ്പോള്‍ Convert text to Google Docs format എന്ന ഒപ്ഷന്‍ ചെക്ക് ചെയ്യുക. ഇങ്ങനെ ചെയ്താല്‍ ഒ.സി.ആറ്‍ പ്രവര്‍ത്തിച്ചുകൊള്ളും. ഇത് ശരിയായി നടന്നാല്‍ എക്സ്ട്രാക്ട് ചെയ്ത ടെക്സ്റ്റ് ഒരു പുതിയ ഫയലായി സേവാകും. ഡോകില്‍ ടെക്സ്റ്റ് റെക്കഗ്നിഷന്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കും.
https://docs.google.com/DocAction?action=updoc&hl=en
FreeOCR.com – ഇമേജുകളില്‍ നിന്നും, പി.ജി.എഫുകളില്‍ നിന്നും ടെക്സ്റ്റ് എടുക്കാന്‍ ഇത് ഉപയോഗിക്കാം. ഇതുപയോഗിക്കുന്നതിന് രജിസ്ട്രേഷന്‍ ആവശ്യമില്ല. ഗൂഗിളിന്‍റെ Tesseract OCR എഞ്ചിന് സമാനമായതാണ് ഇത്. മികച്ച പ്രവര്‍ത്തനമാണെങ്കിലും സപ്പോര്‍ട്ട് ചെയ്യുന്ന ഭാഷകള്‍ കുറവാണ്.
www.free-ocr.com
OCR Online – ഇതും രജിസ്ട്രേഷനാവശ്യമില്ലാത്തതാണ്. ഒരു ദിവസം നൂറ് ഇമേജുകള്‍ വരെ അപ്ലോഡ് ചെയ്യാന്‍ സാധിക്കും. നിരവധി ഭാഷകളെ ഇത് പിന്തുണക്കും. ബാച്ച് പ്രൊസസിംഗ് സംവിധാനവും ഇതിലുണ്ട്. ബാച്ച് കണ്‍വെര്‍ഷനില്‍ പല ഇമേജുകള്‍ ലോഡ് ചെയ്ത് ഒറ്റ ഡോകുമെന്‍റായി എടുക്കാം.
http://ocronline.com/
ഇവ കൂടാതെ പണം നല്കി ഉപയോഗിക്കാവുന്ന അബ്ബി ഫൈന്‍ റീഡര്‍ പോലുള്ള സര്‍വ്വീസുകളുമുണ്ട്.

Comments

comments