ഫ്രീ ഫോണ്ടുകള്‍


കംപ്യൂട്ടറില്‍ ഡിസൈനിംഗ് ജോലികളൊക്കെ ചെയ്യുന്നവര്‍ക്ക് ഏറെ വൈവിധ്യങ്ങളായ ഫോണ്ടുകള്‍ ആവശ്യം വരും. പരസ്യങ്ങളും, മറ്റ് മാറ്ററുകളുൊക്കെ സെറ്റ് ചെയ്യുമ്പോള്‍ സാധാരാണ കാണാത്ത ഫോണ്ടുകള്‍ ഉപയോഗിച്ചാല്‍ അത് കൂടുതല്‍ മനോഹരമാകും.
ഏറ്റവും പുതിയ ഫോണ്ടുകള്‍ ഫ്രീയായി ലഭിക്കാനെന്താണു വഴി? നിരവധി സൈറ്റുകള്‍ ഫ്രീയായി ഫോണ്ടുകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ അനുവദിക്കാറുണ്ട്. എന്നാല്‍ അവയൊക്കെ പരസ്യം നിറഞ്ഞവയാകും. വളരെ എളുപ്പത്തില്‍ ഫ്രീ ഫോണ്ടുകള്‍ ലഭിക്കാന്‍ പറ്റിയൊരിടമാണ് FontPro.
Fontpro - Compuhow.com
ഇതില്‍ നിന്ന് ഫോണ്ട് ലഭിക്കാന്‍ ആദ്യം ഇമെയിലും, യൂസര്‍നെയിമും നല്കി അക്കൗണ്ട് ഓപ്പണ്‍ ചെയ്യുക.

ഫോണ്ടുകള്‍ വിവിധ കാറ്റഗറികളായി ഇതില്‍ ക്രമീകരിച്ചിരിക്കുന്നു. ഫോണ്ടിന്‍റെ പ്രിവ്യു കാണാനും ഇതില്‍ സംവിധാനമുണ്ട്. ഈ സൈറ്റില്‍ ഡിഫോള്‍ട്ടായി ഒരു ടെക്സ്റ്റ് എഡിറ്ററുമുണ്ട്. സൈറ്റില്‍ തന്നെ ചെറിയ വര്‍ക്കുകള്‍ ചെയ്ത് നോക്കി ഫോണ്ട് സെലക്ട് ചെയ്യാന്‍ ഇതുപയോഗിച്ച് സാധിക്കും.

http://fontpro.com/

Comments

comments