ഫാക്സ് അയക്കാം ഫ്രീയായി…


ഓണ്‍ലൈനായി ഫാക്സ് അയക്കാവുന്ന ഏറെ സര്‍‌വ്വീസുകള്‍ ഇന്ന് നിലവിലുണ്ട്. എന്നാല്‍ ഇവയില്‍ ഭൂരിപക്ഷവും ചാര്‍ജ്ജ് ഈടാക്കുന്നവയാണ്. എന്നാല്‍ കാശുമുടക്കില്ലാതെ, ഫാക്സ് മെഷീനുപയോഗിക്കാതെ തന്നെ ലോകത്തെവിടേക്കും സൗജന്യമായി ഫാക്സ് അയക്കാവുന്ന ഒരു സര്‍വ്വീസാണ് Hello fax. മൈക്രോസോഫ്റ്റുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു ഓണ്‍ലൈന്‍ ഫാക്സ് കമ്പനിയാണ് ഇത്. ഇതില്‍ മാസം അമ്പത് പേജ് വരെ ഫ്രീയായി ഫാക്സ് ചെയ്യാന്‍ സാധിക്കും. ഇതിന് വേണ്ടത് ഒരു മൈക്രോസോഫ്റ്റ് അക്കൗണ്ടും ബ്രൗസറും മാത്രം.
ഹോട്ട്മെയില്‍ അല്ലെങ്കില്‍ വിന്‍ഡോസ് ലൈവ് ഐ.ഡി ഉപയോഗിച്ച് ഇതില്‍ സൈന്‍ അപ് ചെയ്യാം. ആദ്യം സൈറ്റില്‍ പോയി സൈന്‍അപ് ചെയ്യുക. തുടര്‍ന്ന് ഫയല്‍ അപ് ലോഡ് ചെയ്ത് ഫാക്സ് നമ്പര്‍ നല്കുക. കണ്‍ട്രി കോഡും ഇതോടൊപ്പം നല്കണം. വിജയകരമായി അയക്കപ്പെട്ടാല്‍ അയച്ച ഫയലിന്റെ കോപ്പി സ്കൈഡ്രൈവില്‍ സേവാകും.
വേ‍ര്ഡ്, പി.ഡി.എഫ്, ടെക്സ്റ്റ്, ഇമേജുകള്‍ തുടങ്ങിയവയൊക്കെ ഫാക്സ് ചെയ്യാന്‍ സാധിക്കും. ക്ലൗഡ് സ്റ്റോറേജുകളായ സ്കൈഡ്രൈവ്, ബോക്സ്, ഡ്രോപ്പ്ബോക്സ്, എവര്‍നോട്ട്, ഗൂഗിള്‍ ഡ്രൈവ് എന്നിവയിലെ ഫയലുകളൊക്കെ ഫാക്സ് ചെയ്യാന്‍ സാധിക്കും.


hellofax.com/skydrive

Comments

comments