ഫ്രീ ഇബുക്ക് ഡൗണ്‍ലോഡിങ്ങ്വായനയുടെ പുതിയ മുഖമാണല്ലോ ഇബുക്കുകള്‍. പുസ്തകങ്ങളുടെ ചരിത്രം മാറ്റിയെഴുതിയവയാണ് ഇ ബുക്കുകള്‍. പല കമ്പനികളും ഇന്ന് ഇ ബുക്ക് റീഡറുകള്‍ പുറത്തിറക്കുന്നുണ്ട്. കൂടാതെ പാംടോപ്പുകള്‍ ഏറെ പ്രചാരം നേടുന്ന ഇക്കാലത്ത് വായനയുടെ ഭാവി ഇബുക്കുകളിലാവുമെന്ന് ഉറപ്പാണ്. പണം കൊടുക്കേണ്ടതും അല്ലാത്തതുമായ അനേകം ഇബുക്കുകള്‍ ഇന്ന് ഇന്‍റര്‍നെറ്റില്‍ ലഭ്യമാണ്. ഏറെ പ്രചാരമുള്ള ഏതാനും ഇബുക്ക് സൈറ്റുകള്‍ താഴെ.

E-Books-It.org – ഐ.ടി മേഖലിയെ പ്രതിപാദിക്കുന്ന പുസ്തക ശേഖരമാണ് ഈ സൈറ്റ് നിറയെ. ആയിരക്കണക്കിന് ഫ്രീ ബുക്കുകള്‍ ഈ സൈറ്റില്‍ ലഭിക്കും. കംപ്യൂട്ടര്‍ സംബന്ധമായ പസ്തകങ്ങള്‍ തിരയുന്നവര്‍ക്ക് ഈ സൈറ്റ് ഏറെ പ്രയോജനപ്പെട്ടേക്കും.
ManyBooks.net – നിലവിലുള്ള സംവിധാനത്തില്‍ തിരയുകയോ, അല്ലെങ്കില്‍ നിങ്ങളുടേതായ സെര്‍ച്ചിംഗ് നടത്തുകയോ ഈ സൈറ്റില്‍ ചെയ്യാം. 30000 ഓളം പുസ്കങ്ങള്‍ ഫ്രീ ഡൗണ്‍ലോഡിങ്ങിനായി ഈ സൈറ്റില്‍ ലഭ്യമാണ്.

FreeComputerBooks.com – കംപ്യൂട്ടര്‍ പ്രോഗ്രാമിങ്ങ്, മാത്തമാറ്റിക്സ്, മറ്റ് കംപ്യൂട്ടര്‍ റിലേറ്റഡ് സബ്ജക്ടുകള്‍ എന്നിവയുള്‍പ്പെട്ട പുസ്കങ്ങളാണ് ഈ സൈറ്റില്‍ ലഭിക്കുക.

FreeBookSpot.es : ഫ്രീ ഇബുക്കുകളുടെ മറ്റൊരു വലിയ ശേഖരമാണ് ഇത്. 96 വിഭാഗങ്ങളിലായി 5000 ലേറെ പുസ്തകങ്ങള്‍ ഇവിടെനിന്ന് ഫ്രീയായി ഡൗണ്‍ലോഡ് ചെയ്യാം.

Comments

comments