ഡാറ്റ റിക്കവറി- ഫ്രീ ടൂള്‍


കംപ്യൂട്ടറില്‍ നിന്ന് ഡോകുമെന്‍റുകളും, ഫയലുകളും അബദ്ധത്തില്‍ നഷ്ടപ്പെട്ടുപോകുന്നത് സാധാരണമാണ്. സിസ്റ്റം ക്രാഷായി ഡാറ്റകള്‍ നഷ്ടപ്പെട്ടാല്‍ അവ വീണ്ടും റിക്കവര്‍ ചെയ്യുക എളുപ്പമല്ല. പല യുസേഴ്സ് ഒരേ കംപ്യൂട്ടറില്‍ വര്‍ക്ക് ചെയ്യുന്നുണ്ടെങ്കില്‍ ഫയലുകള്‍ നഷ്ടപ്പെടാന്‍ സാധ്യത കൂടുതലാണ്.


ഇന്ന് അനേകം ഡാറ്റ റിക്കവറി ടൂളുകള്‍ ലഭ്യമാണ്. ഡെലീറ്റഡോ, ഫോര്‍മാറ്റ് ചെയ്തപ്പോള്‍ നഷ്ടപ്പെട്ടതോ ആയ ഫയലുകള്‍ കണ്ടെത്താന്‍ ഇവ ഉപകരിക്കും. Data Recovery എന്ന ഫ്രീ ടൂള്‍ ഈ ആവശ്യത്തിന് ഉപയോഗിക്കാം. വളരെ എളുപ്പത്തില്‍ ഈ ടൂളുപയോഗിച്ച് നഷ്ടപ്പെട്ട ഫയലുകള്‍ക്കായി സെര്‍ച്ച് ചെയ്യാം.
ഒരു തവണ ശ്രമിച്ച് കണ്ടെത്താനായില്ലെങ്കില്‍ കൂടുതല്‍ വിശദമായ സെര്‍ച്ചിനായി കീവേര്‍ഡ് നല്കി സെര്‍ച്ച് ചെയ്യാം. ഡെലീറ്റ് ചെയ്ത ഫയലുകള്‍ റിക്കവര്‍ ചെയ്യാതിരിക്കാനായി വൈപ്പ് ചെയ്യാനുള്ള സൗകര്യവും ഇതിലുണ്ട്.

Download

Comments

comments