ഫ്രീ കാഡ് പ്രോഗ്രാമുകള്‍


ഓട്ടോകാഡ് പോലുള്ള പ്രോഗ്രാമുകള്‍ ഇന്ന് വളരെ പ്രധാനപ്പെട്ടതാണ്. ത്രി ഡി മോഡലിങ്ങും, പ്ലാന്‍ തയ്യാറാക്കലുമൊക്കെ ഇത് വഴി എളുപ്പത്തില്‍ ചെയ്യാനാവും. കാശുമുടക്കാതെ ഫ്രീയായി ഉപയോഗിക്കാവുന്ന ഏതാനും പ്രോഗ്രാമുകളെ പരിചയപ്പെടാം.
freecad - Compuhow.com
1. Sculptris
പ്രൊഫഷണല്‍ 3 ഡി മോഡലിങ്ങ് പ്രോഗ്രാമാണിത്. ഇതിലെ ടൂള്‍സെറ്റ് ഉപയോഗിച്ച് ഏത് രൂപവും ത്രിഡിയില്‍ ഡിസൈന്‍ ചെയ്തെടുക്കാനാവും.

2. SketchUp Make
ആര്‍ക്കിടെക്ചറല്‍ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കപ്പെടുന്ന പ്രോഗ്രാമാണിത്. തികച്ചും പ്രൊഫഷണലും എന്നാല്‍ സൗജന്യവുമായ ഒരു പ്രോഗ്രാമാണിത്.
3. DraftSight
പ്രൊഫഷണലും, പഠനാവശ്യങ്ങള്‍ക്കും അനുയോജ്യമായ ഒരു 2 ഡി പ്രോഗ്രാമാണിത്. ഒരു മിനിമം കാഡ് സോഫ്റ്റ് വെയറിനായാണ് നിങ്ങള്‍ തിരയുന്നതെങ്കില്‍ ഇത് ഏറെ സഹായിക്കും.

4. FreeCAD
ഓപ്പണ്‍ സോഴ്സ് പ്രോഗ്രാമാണിത്. ഏറ്റവും നവീനമായ സംവിധാനങ്ങള്‍ ഇതില്‍ ലഭ്യമാക്കിയിട്ടുണ്ട്. ആര്‍ക്കിടെക്ചറല്‍ ആവശ്യങ്ങള്‍ക്കായാണ് ഇത് പ്രധാനമായും ഉപയോഗിക്കപ്പെടുന്നത്.

Comments

comments