എ.വി.ജി ആന്‍റി വൈറസ് ഒരു വര്‍ഷത്തേയ്ക്ക് ഫ്രീ !


Avg free for one year - Compuhow.com

മുന്‍നിര ആന്‍റി വൈറസ് കമ്പനികളെല്ലാം തങ്ങളുടെ പ്രൊഡക്ട് ട്രയല്‍ റണ്‍ ചെയ്ത് നോക്കാനുള്ള അവസരം നല്കാറുണ്ട്. ഇവയൊക്കെയും മിക്കവാറും മുപ്പത് ദിവസത്തെ ഫ്രീ ട്രയലായിരിക്കും. ആന്റിവൈറസ് കാശുമുടക്കി വാങ്ങാന്‍ മടിയുള്ളവരാണ് മിക്കവാറും ഇത്തരം ഫ്രീ ട്രയലുകള്‍ ഉപയോഗിക്കുക. എന്നാല്‍ ചില അവസരങ്ങളില്‍ പ്രമുഖ കമ്പനികള്‍ ഫ്രീ വേര്‍ഷനുകള്‍ പുറത്തിറക്കാറുണ്ട്. കാശുമുടക്കാതെ ഇത്തരം വേര്‍ഷനുകള്‍ ലഭിക്കും. ഇത്തരത്തില്‍ എ.വി.ജി ഫ്രീ ആന്‍റിവൈറസ് ഇപ്പോള്‍ ലഭ്യമാണ്.

എ.വി.ജിയുടെ 2014 വേര്‍ഷന്‍ ഇപ്പോള്‍ ഫ്രീയായി ലഭ്യമാണ്. പ്രത്യേകിച്ച് സാങ്കേതിക ബുദ്ധിമുട്ടൊന്നുമില്ലാതെ കീവേഡുകള്‍ എന്റര്‍ ചെയ്യാതെ തന്നെ എ.വി.ജി ഫ്രീയായി ലഭിക്കും. 374 ദിവസത്തേക്കാണ് ഇതിന്‍റെ കാലാവധി.

Huawei കമ്പനിയാണ് ഈ പ്രൊഡക്ട് ഹോസ്റ്റ് ചെയ്യുന്നത്. 32 ബിറ്റ്, 64 ബിറ്റ് വേര്‍ഷനുകളില്‍ എ.വി.ജി ആന്റിവൈറസ് 2014 ഉം, എ.വി.ജി ഇന്റര്‍നെറ്റ് സെക്യൂരിറ്റി 2014 ഉം ലഭിക്കും. അഥവാ നിങ്ങള്‍ക്ക് ലഭിക്കുന്നില്ലെങ്കില്‍ നിങ്ങളുടെ പ്രദേശത്ത് ഇത് ലഭ്യമല്ല. ഇന്ത്യയില്‍ ഈ ഡൗണ്‍ലോഡിങ്ങ് സാധ്യമാണ്.
ഡൗണ്‍ ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ തന്നെ കീ ഓട്ടോമാറ്റിക്കായി വരുന്നതിനാല്‍ പ്രത്യേകം ആക്ടിവേഷന്‍ ആവശ്യമായി വരില്ല.

AVG Antivirus 2014 (32 Bit)

AVG Antivirus 2014 (64 Bit)

AVG Internet Security 2014 (32 Bit)

Comments

comments