ഫ്രീ ആന്റി വൈറസ് പ്രോഗ്രാമുകള്‍ – 2013


ലോകമങ്ങുമുള്ള കംപ്യൂട്ടര്‍ ഉപയോക്താക്കള്‍ വര്‍ഷം തോറും വന്‍ തുക അവയുടെ സുരക്ഷക്കായി ചെലവഴിക്കുന്നുണ്ട്. ആന്റിവൈറസുകളുടെ വിപണി ഏറെ വലുതാണ് ഇന്ന്. എന്നാല്‍ ഇവയ്ക്ക് വേണ്ടി വന്‍തുക മുടക്കാതെ തന്നെ ലഭിക്കാനുള്ള മാര്‍ഗ്ഗങ്ങളുണ്ട്. ഫ്രീ ആന്റി വൈറസുകള്‍ ഇന്ന് ഒട്ടേറെയുണ്ട്. ഇവ ഉപയോഗിക്കുന്നത് വഴി ഒരു പരിധി വരെ കംപ്യൂട്ടര്‍ ഉപയോഗം സുരക്ഷിതമാക്കാം.

avast! Free Antivirus
ഇന്ന് ഏറെ പ്രസിദ്ധിയുള്ള ഒരു ആന്റി വൈറസ് പ്രോഗ്രാമാണ് അവാസ്റ്റ്. സേഫ് സോണ്‍, ഫയര്‍വാള്‍, ആന്റി സ്പാം എന്നീ കാര്യങ്ങളില്ലെങ്കിലും മികച്ച ഒന്നാണ് അവാസ്റ്റ്. സിസ്റ്റം സ്ലോ ആവാതെ റണ്‍ചെയ്യുമെന്നതാണ് ഇതിന്റെ പ്രധാന മെച്ചം

download

എ.വി.ജി ആന്റിവൈറസ് ഫ്രീ
ഏറെ ഉപയോഗിക്കപ്പെടുന്ന ഒരു ഫ്രീ വേര്‍ഷന്‍ ആന്റി വൈറസാണ് ഇത്. വിന്‍ഡോസ് 8 ന് സമാനമായ ഗ്രാഫിക്കല്‍ യൂസര്‍ ഇന്റര്‍ഫേസാണ് എ.വി.ജി ഇപ്പോള്‍ ഉപയോഗിക്കുന്നത്. ഫ്രീ വേര്‍ഷനില്‍ ആന്റി സ്പാം, ഫയര്‍വാള്‍, പെര്‍ഫോമന്‍സ് ഫിക്സ് ഫങ്ഷനുകള്‍ എന്നിവയില്ല.

download.cnet.com/AVG-AntiVirus-Free-2013/3000-2239_4-10320142.html

ആവിര ഫ്രീ ആന്റി വൈറസ്
ആവിരയും സിസ്റ്റം സ്ലോ ആകാതെ റണ്‍ചെയ്യാവുന്ന ഒരു ഫ്രീ ആന്റി വൈറസാണ്. റിയല്‍ടൈം പ്രൊട്ടക്ഷന്‍ ഇതില്‍ ലഭ്യമാണ്. ഇത് ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ ഡിഫോള്‍ട്ട് ബ്രൗസര്‍ ആസ്ക്.കോം ആകും. ഇതൊഴിവാക്കാന്‍ ഇന്‍സ്റ്റാളിങ്ങില്‍ ഈ ഒപ്ഷന്‍ അണ്‍ചെക്ക് ചെയ്യുക.

http://www.avira.com/en/avira-free-antivirus

കിങ്ങ് സോഫ്റ്റ് ആന്‍റിവൈറസ്
ചൈനയില്‍ നിന്നുള്ള ഉത്പന്നമാണിത്. മൈക്രോസോഫ്ററിന് സമാന്തരമായി ഓഫിസ് ആപ്ലിക്കേഷന്‍ പുറത്തിറക്കിയ കമ്പനിയാണ് കിങ്ങ് സോഫ്റ്റ്. ആന്റി ഹാക്കര്‍ സംവിധാനവും ഇതില്‍ ലഭിക്കും. ഇതിന് ക്ലൗഡ് ബേസ്ഡ് സര്‍വ്വീസുമുണ്ട്.


http://www.kingsoftsecurity.com/

Comments

comments