അമ്പത് ജി.ബി ഓണ്‍ലൈന്‍ സ്റ്റോറേജ് ഫ്രീ….



പഴയ മെഗാ അപ് ലോഡ് സൈറ്റിനെ പലരും ഇപ്പോഴും ഓര്‍ക്കുന്നുണ്ടാവും. സിനിമകളും, സോഫ്റ്റ് വെയറുകളും, പാട്ടുകളുമായി ഒന്നാം സ്ഥാനത്ത് വിലസുമ്പോള്‍ പൂട്ടിക്കെട്ടേണ്ടി വന്ന മെഗാഅപ്ലോഡ് വീണ്ടും പല രൂപങ്ങളില്‍ മടങ്ങിവന്നുകൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ അവര്‍ അവതരിപ്പിച്ചിരിക്കുന്ന പുതിയ സര്‍വ്വീസാണ് ഫ്രീ ഓണ്‍ലൈന്‍ സ്റ്റോറേജ്. ഗൂഗിള്‍, സ്കൈഡ്രൈവ്, ഡ്രോപ്പ് ബോക്സ് തുടങ്ങിയ വമ്പന്‍മാരുടെ ക്ലൗഡ് മത്സരം അല്പം ശമിച്ച സമയത്താണ് മെഗായുടെ രംഗപ്രവേശം. അഞ്ചും പത്തും ജി.ബിയല്ല, അമ്പത് ജി.ബിയാണ് ഇതില്‍ ഫ്രീ സ്റ്റോറേജ് ഓഫര്‍. അതുപോലെ പണം നല്കി വാങ്ങാവുന്ന പ്രോ 1,2,3 എന്നീ സ്കീമുകളുമുണ്ട്. 10 മുതല്‍ മുപ്പത് പൗണ്ടാണ് ഇവയുടെ റേറ്റ്.
നിലവിലുള്ള കമ്പനികള്‍ക്ക് ഇത്രയും വലിയ സ്റ്റോറേജ് ഒരു വെല്ലുവിളിയായേക്കാം. എന്നാല്‍ ഈ സര്‍വ്വീസ് സംബന്ധിച്ച് കൃത്യമായ സ്ഥിരീകരണം ഇതുവരെ ലഭിച്ചിട്ടില്ല. മറ്റൊരു പ്രധാന വസ്തുത മെഗായുടെ നില നില്പ് സംബന്ധിച്ചാണ്. ഒരു ദിവസം പെട്ടന്ന് പൂട്ടിപ്പോയ മെഗാ അപ്ലോഡില്‍ തങ്ങളുടെ ഡാറ്റകള്‍ നഷ്ടപ്പെട്ടവര്‍ ഏറെയുണ്ട്. പൂട്ടിപ്പോയ വെബ്സൈറ്റുകളും ചില്ലറയല്ല. അതുകൊണ്ട് തന്നെ ഈ സംരംഭം എത്രത്തോളം ഉപഭോക്താക്കളെ ആകര്‍ഷിക്കുമെന്ന് കണ്ടറിയണം.
http://kim.com/mega/
നിലവില്‍ അമ്പത് ജി.ബി സ്റ്റോറേജ് നല്കുന്ന ഒരു കമ്പനിയാണ് മീഡിയ ഫയര്‍. വിവരങ്ങളറിയാന്‍ താഴെ കാണുന്ന ലിങ്കില്‍ പോവുക.
http://www.mediafire.com/

Comments

comments