ഫ്രീ 3ഡി പ്രോഗ്രാമുകള്‍


ഡിസൈനിംഗ് ഇന്ന് ഏറെ ആവശ്യമുള്ള ഒരു സ്കില്ലാണ്. മികച്ച ഗ്രാഫിക് പരിജ്ഞാനം ഉള്ളവര്‍ക്ക് ഒരു ജോലി കണ്ടെത്തുക പ്രയാസമുള്ള കാര്യമല്ല. അഥവാ ജോലിക്കായിട്ടല്ലെങ്കിലും ഇത്തരം പ്രോഗ്രാമുകളില്‍ അറിവ് നേടുന്നത് സ്വന്തം ആവശ്യങ്ങള്‍ക്ക് ഉപകരിക്കും.
ത്രിഡി മോഡലിംഗ് ഇന്ന് ഏറെ പ്രശസ്തമായതാണ്. ഏറെ പണം മുടക്കുള്ള ത്രിഡി പ്രോഗ്രാമുകള്‍ ഇന്ന് വില്പനയിലുണ്ട്. എന്നാല്‍ മികച്ചവയും എന്നാല്‍ സൗജന്യമായവയുമായ ചില പ്രോഗ്രാമുകളെ ഇവിടെ പരിചയപ്പെടുത്തുന്നു.
Google SketchUp

ഗൂഗിളില്‍ നിന്നുള്ള ഒരു ഉത്പന്നമാണ് ഇത്. ത്രിഡി ഫോര്‍ എവരിവണ്‍ എന്നാണ് ഈ പ്രോഗ്രാമിന്റെ സ്ലോഗന്‍. മികച്ച ഒരു ത്രിഡി കണ്‍വെര്‍ഷന്‍, മോഡലിംഗ് ആപ്ലിക്കേഷനാണ് ഇത്. ഇതിന്റെ ട്രയല്‍ വേര്‍ഷന്‍ ഡൗണ്‍ലോഡിങ്ങിന് ലഭിക്കും.
http://www.sketchup.com/
Blender

ബ്ലെന്‍ഡര്‍ ഒരു ഫ്രീ ഓപ്പണ്‍ സോഴ്സ് ത്രിഡി ഗ്രാഫിക്സ് സോഫ്റ്റ് വെയറാണ്. ഇത് ഇന്ന് ആനിമേറ്റഡ് സിനിമകളിലും, ഗെയിം, വിഷ്വല്‍ ഇഫക്ട് എന്നിവക്കുമൊക്കെ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ത്രിഡി മോഡലിങ്ങ്, യു.വി അണ്‍റാപ്പിങ്ങ്, ടെക്സ്ചറിങ്ങ്, റിഗ്ഗിങ്ങ് -സ്കിന്നിങ്ങ് തുടങ്ങി ഏറെ ഫീച്ചറുകള്‍ ഇതിലുണ്ട്. ഒരു ബില്‍റ്റ് ഇന്‍ ഗെയിം എഞ്ചിനും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

http://www.blender.org/
Artofillusion
ആര്‍ട്ട് ഓഫ് ഇലൂഷനും ഒരു ഓപ്പണ്‍ സോഴ്സ് ഫ്രീ പ്രോഗ്രാമാണ്. ഒരു പ്രൊഫഷണല്‍ പ്രോഗ്രാമില്‍ വേണ്ട മിക്കവാറും എല്ലാ ഫീച്ചറുകളും ഇതിലുണ്ട്. 2.9.2 ആണ് ഇപ്പോള്‍ ലഭ്യമായ വേര്‍ഷന്‍. ഹൈഎന്‍ഡ് ആനിമേഷനുകള്‍ക്ക് ഉപയോഗിക്കാവുന്ന ഒരു പ്രോഗ്രാമാണിത്.
http://www.artofillusion.org/

3DCrafter

ഒരു റിയല്‍ ടൈം ത്രിഡി മോഡലിങ്ങ്& ആനിമേഷന്‍ പ്രോഗ്രാമാണിത്. വളരെ യൂസര്‍ഫ്രണ്ടലിയായ ഒരു പ്രോഗ്രാമാണിത്. ഒരു ആനിമേറ്റഡ് സീന്‍ നിര്‍മ്മിക്കാനും ഇതില്‍ എളുപ്പം സാധിക്കും. ഇതിന് ഫ്രീ വേര്‍ഷനും പെയ്ഡ് വേര്‍ഷനുകളുമുണ്ട്.
http://www.amabilis.com/

Comments

comments