ഫ്രീ 3ഡി ഡിസൈനിംഗ് പ്രോഗ്രാമുകള്‍


3d Designing - Compuhow.com
ത്രിഡി ഡിസൈനിംഗ് എന്നത് അല്പം പ്രാഗത്ഭ്യം ആവശ്യപ്പെടുന്ന ജോലിയാണ്. അതുപോലെ തന്നെ അല്പം പണച്ചെലവുള്ളതുമാണ് ഇവയ്ക്കുള്ള പ്രോഗ്രാമുകള്‍. മായ, ത്രിഡി മാക്സ് പോലുള്ള പ്രോഗ്രാമുകള്‍ ഭരിച്ചിരുന്ന ത്രിഡി രംഗത്ത് ഇപ്പോള്‍ നിരവധി ഫ്രീ പ്രോഗ്രാമുകള്‍ ലഭ്യമാണ്. ലിനക്സില്‍ ഇത്തരത്തില്‍ ബ്ലെന്‍ഡര്‍ പോലുള്ള മികച്ച പ്രോഗ്രാമുകള്‍ ലഭ്യമാണ്. എന്നാല്‍ വിന്‍ഡോസിന് വേണ്ടിയുള്ള ചില പ്രോഗ്രാമുകളെ ഇവിടെ പരിചയപ്പെടാം.

1. Blender
ഫ്രീ ത്രിഡി മോഡലിംഗ്, ആനിമേഷന്‍ പ്രോഗ്രാമാണ് ബ്ലെന്‍ഡര്‍. ആനിമേഷനും, ത്രിഡിക്കും പ്രൊഫഷണല്‍ ടച്ച് നല്കാന്‍ ഇത് സഹായിക്കും. ത്രിഡി ആനിമേഷന്‍ റെന്‍ഡറിംഗ്, ക്യാരക്ടര്‍ റെന്‍ഡറിംഗ്, വെക്ടര്‍ ഫോണ്ട്സ് തുടങ്ങിയവയ്ക്കൊക്കെ ഇത് ഉപയോഗപ്പെടുത്താം.
http://www.blender.org/

2. Sculptris
തുടക്കക്കാര്‍ക്ക് പറ്റിയ ഒരു പ്രോഗ്രാമാണിത്. എളുപ്പത്തില്‍ പഠിക്കാന്‍ സാധിക്കുന്നതാണ് ഈ പ്രോഗ്രാം. പിക്സ് ലോജിക്കാണ് ഇതിന്‍റെ നിര്‍മ്മാതാക്കള്‍.
http://pixologic.com/sculptris/

3. Daz Studio Pro Free
മികച്ച ഇലസ്ട്രേഷനുകളും, ആനിമേഷനുകളും നിര്‍മ്മിക്കാന്‍ ഈ ഫ്രീ പ്രോഗ്രാം സഹായിക്കും. സാധാരണയായി ഉപയോഗിക്കുന്ന ഒബ്ജക്ടുകള്‍ എങ്ങനെ നിര്‍മ്മിക്കാം എന്ന് പഠിക്കാന്‍ ഏറെ ഫലപ്രദമാണ് ഈ പ്രോഗ്രാം. ഗ്രാഫിക് ഡിസൈനിംഗിന് മികച്ചതാണ് Daz Studio Pro.
http://www.daz3d.com/products/daz-studio/daz-studio-what-is-daz-studio

Comments

comments