Fotor ഓണ്‍ലൈന്‍ ഫോട്ടോ എഡിറ്റിങ്ങ്


ഇന്ന് ബഹുഭൂരിപക്ഷം പേരും ഫോട്ടോഗ്രാഫി ചെയ്യുന്നവരാണ്. എന്നാല്‍ ഇത് പ്രൊഫഷണല്‍ മികവോടെയല്ല. തങ്ങളുടെ ഡിജിറ്റല്‍ ക്യാമറകളിലും, മൊബൈല്‍ഫോണിലും ദിവസേന ഒട്ടേറെ ചിത്രങ്ങള്‍ എടുത്ത് കൂട്ടുന്നവരുണ്ട്. ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്യപ്പെടുന്നതില്‍ ഏറെയും ഇത്തരം ചിത്രങ്ങളാണ്. ഫോട്ടോഷോപ്പ് പോലുള്ള വലിയ പ്രോഗ്രാമുകളെപ്പറ്റി ജ്ഞാനമില്ലാത്തവര്‍ക്ക് ഉപയോഗിക്കാനാവുന്ന ഒരു ഓണ്‍ലൈന്‍ ഇമേജ് എഡിറ്റിങ്ങ് പ്രോഗ്രാമാണ് Fotor. ഇത് ഐഫോണ്‍, ആന്‍ഡ്രോയ്ഡ് ഒ.എസുകളിലും ലഭ്യമാണ്. Fotor ന്റെ ആദ്യത്തെ ശ്രദ്ധേയമായ കാര്യം അതിന്റെ വിന്‍ഡോസ് 8 ന് സമാനമായ ഫ്രണ്ട് പേജാണ്.
ഒറ്റക്ലിക്ക് ഇഫക്ടുകള്‍ മുതല്‍ റീടച്ചിങ്ങ് ഒപ്ഷന്‍സ് വരെ ഇതില്‍ ലഭ്യമാണ്. ടൂളുകള്‍ക്ക് താഴെ ഒപ്ഷന്‍സില്‍ ക്ലിക്ക് ചെയ്ത് കണ്‍ട്രോളുകള്‍ സെലക്ട് ചെയ്യാം. Compare എന്ന ഒപ്ഷന്‍ വഴി ഒറിജിനല്‍ ഇമേജും, ഇഫക്ട് നല്കിയ ചിത്രവും തമ്മിലുള്ള വ്യത്യാസം മനസിലാക്കാം.
എല്ലാവിധ ബേസിക് എഡിറ്റിങ്ങ് ഒപ്ഷനുകളും ഇതില്‍ ആഡ് ചെയ്തിട്ടുണ്ട്. Tilt-shift എന്ന ഫീച്ചറുപയോഗിച്ച് ഇന്‍ഫോക്കസ്, ഔട്ട് ഓഫ് ഫോക്കസ് ഇഫക്ടുകള്‍ നല്കാം.
അമ്പതോളം ഇഫക്ടുകള്‍ ഇതില്‍ ആഡ് ചെയ്യാന്‍ സാധിക്കും.
http://www.fotor.com/

Comments

comments