ഫോട്ടോമിക്സ് – ഫോട്ടോ എ‍ഡിറ്റര്‍


ഫോട്ടോഷോപ്പാണല്ലോ ഏറ്റവുമധികം ഉപയോഗിക്കപ്പെടുന്ന ഫോട്ടോഎഡിറ്റിങ്ങ് പ്രോഗ്രാം. എന്നാല്‍ ഇത് പഠിച്ചെടുത്ത് പ്രയോഗിക്കുക അത്ര എളുപ്പം നടക്കണമെന്നില്ല. ഇത് സാധിക്കാത്തവര്‍ക്ക് അത്യാവശ്യം ഫോട്ടോ എഡിറ്റിങ്ങ് ആവശ്യങ്ങള്‍ ചെയ്യാന്‍ സാധിക്കുന്ന നിരവധി ടൂളുകളുണ്ട്.
ഇത്തരം ഒരു പ്രോഗ്രാമാണ് ഫോട്ടോ മിക്സ്. ഇതിന്റെ പ്രധാന ഉപയോഗം രണ്ട് ചിത്രങ്ങളെ മിക്സ് ചെയ്യുക എന്നതാണ്. രണ്ട് ചിത്രങ്ങള്‍ തമ്മില്‍ മിക്സ് ചെയ്യുന്നത് വളരെ മികച്ച രീതിയില്‍ ഇതില്‍ ചെയ്യാന്‍ സാധിക്കും.

ചിത്രങ്ങള്‍ ആകര്‍ഷകമാക്കാന്‍ ടച്ച അപ് ചെയ്യുകയും ചെയ്യാം. ക്രോപ്പ്, റൊട്ടേറ്റ്, റീസൈസിങ്ങ്, എന്നിവ വളരെ എളുപ്പത്തില്‍ ഉപയോഗിക്കാമെന്നതും, ലൈറ്റ് വെയ്റ്റ് ആണെന്നതും ഇതിന്റെ മികവുകളായി പറയാം. 32 ബിറ്റ്, 64 ബിറ്റ് വേര്‍ഷനുകള്‍ ഇതിനുണ്ട്.
http://www.diphso.no/FotoMix.html

Comments

comments