ഓണ്‍ലൈന്‍ ഫോട്ടോ എഡിറ്റര്‍ – ഫോട്ടോ ഫ്ലെക്സര്‍


കംപ്യൂട്ടറില്‍ പ്രത്യേകിച്ച് ഫോട്ടോ, ഇമേജ് എഡിറ്ററുകളൊന്നും ഇന്‍സ്റ്റാള്‍ ചെയ്യാതെ എഡിറ്റിങ്ങിന് സഹായിക്കുന്ന പ്രോഗ്രാമുകളാണല്ലോ ഓണ്‍ലൈന്‍ ഇമേജ് എഡിറ്ററുകള്‍. പല ഓണ്‍ലൈന്‍ ഇമേജ് എഡിറ്ററുകളെ ഇവിടെ പരിചയപ്പെടുത്തിയിട്ടുണ്ട്. ഇത്തരത്തില്‍ മികച്ച ഒരു സൈറ്റാണ് ഫോട്ടോ ഫ്ലെക്സര്‍.
നിലവില്‍ പല ഇമേജ് എഡിറ്ററുകളിലും ലഭിക്കാത്ത നിരവധി ഇഫക്ടുകള്‍ ഇതില്‍ ലഭിക്കും. വളരെ എളുപ്പത്തില്‍ ഇഫക്ടുകള്‍ ചെയ്യാമെന്നത് മെച്ചം തന്നെയാണ്. ഇമേജ് കളര്‍, അഡ്ജസ്റ്റ്മെന്റ്സ് തുടങ്ങി പോസ്റ്റര്‍ ഇഫക്ടുവരെ എളുപ്പം ചെയ്യാന്‍ ഇതില്‍ സാധിക്കും. എഡിറ്റിങ്ങ് കഴിഞ്ഞ ശേഷം ചിത്രം ഡൗണ്‍ലോഡ് ചെയ്യാനും സാധിക്കും.
www.fotoflexer.com

Comments

comments