റൈറ്റ് പ്രൊട്ടക്ടഡ് പെന്‍ഡ്രൈവുകള്‍ ഫോര്‍മാറ്റ് ചെയ്യാം


മോഷണം തടയാനും, വൈറസ് അറ്റാക്ക് ഒഴിവാക്കാനുമൊക്കെ പെന്‍ഡ്രൈവുകള്‍ റൈറ്റ് പ്രൊട്ടക്ട് ചെയ്യാറുണ്ട്. എന്നാല്‍ റൈറ്റ് പ്രൊട്ടക്ഷന്‍ ഒഴിവാക്കാന്‍ സാധിച്ചില്ലെങ്കില്‍ ഫോര്‍മാറ്റ് ചെയ്യാനുമാവില്ല. ഈ അവസരത്തില്‍ ഫോര്‍മാറ്റ് ചെയ്യാനുപയോഗിക്കാവുന്ന ചെറിയൊരു ടൂളാണ് mUSBfixer.
പെന്‍ഡ്രൈവുകളില്‍ ഏറ്റവുമധികം കാണുന്ന വൈറസ് ബാധയായ autorun.inനെ ഒഴിവാക്കാന്‍ ഫോര്‍മാറ്റ് ചെയ്യാറുണ്ട്. mUSBfixer എന്ന ടൂളുപയോഗിച്ച് എളുപ്പത്തില്‍‌ ഫോര്‍മാറ്റ് ചെയ്യാം. ഈ ടൂള്‍ ഇന്‍സ്റ്റാള്‍ ചെയ്യാതെ തന്നെ റണ്‍ ചെയ്യാവുന്നതാണ്.
ആദ്യം mUSBfixer ഡൗണ്‍ലോഡ് ചെയ്യുക. റണ്‍ ചെയ്ത് പെന്‍ഡ്രൈവ് സെലക്ട് ചെയ്യുക. അതില്‍ കാണുന്ന ഒപ്ഷനുകളില്‍ നിന്ന് ആവശ്യമുള്ളത് സെലക്ട് ചെയ്യാം. Remove autorun, clear short cut virus, format write protected എന്നീ കാര്യങ്ങള്‍ ഇതുപയോഗിച്ച് ചെയ്യാവുന്നതാണ്.
musbfixer - Compuhow.com
www.musbfixer.in

Comments

comments