റൈറ്റ് പ്രൊട്ടക്ടഡ് പെന്‍ഡ്രൈവ് ഫോര്‍മാറ്റ് ചെയ്യാം


Flash drive formating - Compuhow.com
ചില പെന്‍ഡ്രൈവുകളില്‍ റൈറ്റ് പ്രൊട്ടക്ഷന്‍ സംവിധാനമുണ്ട്. ഇത് ഫയലുകള്‍ ഡ്രൈവില്‍ നിന്ന് ഡെലീറ്റ് ചെയ്യുന്നത് തടയാന്‍ സഹായിക്കും. അതുപോലെ റൈറ്റ് പ്രൊട്ടക്ഷന്‍ സ്വിച്ച് ഇല്ലാത്ത ചില ഫ്ലാഷ് ഡ്രൈവുകളും ഫോര്‍മാറ്റ് ചെയ്യാന്‍ സാധിക്കാതെ വരാം. ഇത് പരിഹരിക്കാന്‍ സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങളാണ് ഇവിടെ പറയുന്നത്. എന്നാല്‍ ഇവയെല്ലാം ചിലപ്പോള്‍ പരാജയപ്പെടുകയും ചെയ്തേക്കാം.

1. രജിസ്ട്രി മെത്തേഡ്

Regedit.exe റണ്‍ ചെയ്ത് ComputerHKEY_LOCAL_MACHINESYSTEMCurrentControlSetControlStorageDevicePolicies എന്ന കീ കണ്ടെത്തുക. വലത് പാനലില്‍ WriteProtect value ഡബിള്‍ക്ലിക്ക് ചെയ്ത് വാല്യു 1 to 0 ആക്കി സേവ് ചെയ്യുക. കംപ്യൂട്ടര്‍ റീസ്റ്റാര്‍ട്ട് ചെയ്ത് വീണ്ടും ഡ്രൈവ് കണക്ട് ചെയ്യുക.
മിക്കവാറും റൈറ്റ് പ്രൊട്ടക്ഷന്‍ ഒഴിവായിരിക്കും. ഇനി ഫോര്‍മാറ്റ് ചെയ്ത് നോക്കാം.

2. വിന്‍ഡോസില്‍ Run എടുത്ത് CMD അടിച്ച് കമാന്‍ഡ് പ്രോംപ്ററ് തുറക്കുക.
Diskpart എന്ന് ടൈപ്പ് ചെയ്ത് എന്ററടിക്കുക. തുടര്‍ന്ന് List disk എന്ന് ടൈപ്പ് ചെയ്യുക. കംപ്യൂട്ടറില്‍ നിലവിലുള്ള ഡ്രൈവുകള്‍ ലിസ്റ്റ് ചെയ്യും.
പെന്‍ഡ്രൈവിന്‍റെ നമ്പര്‍ Select disk എന്നടിച്ച ശേഷം നല്കുക. ( എത്രമത്തെ നമ്പറിലാണ് പെന്‍ഡ്രൈവ് എന്നതാണ് നല്കേണ്ടത്, മാറിപ്പോകരുത്)
attributes disk clear readonly എന്ന് ടൈപ്പ് ചെയ്ത ശേഷം exit അടിച്ച് പുറത്ത് കടക്കാം.

3. സേഫ് മോഡ്
കംപ്യൂട്ടര്‍ സേഫ് മോഡില്‍ ഓണാക്കുക. അതിന് സ്റ്റാര്‍ട്ടായി വരുമ്പോള്‍ F8 അടിച്ചാല്‍ മതി. മെനുവില്‍ Safe mode with command prompt സെലക്ട് ചെയ്യുക.
കമാന്‍ഡ് പ്രോപ്റ്റില്‍ C:windowssystem32>X എന്ന് ടൈപ്പ് ചെയ്യുക. X എന്നത് പെന്‍ഡ്രൈവിന്‍റെ കോഡാണ്.
തുടര്‍ന്ന് X:> format X എന്നടിച്ച് Enter അമര്‍ത്തുക.
ഫോര്‍മാറ്റ് ചെയ്യണോ എന്ന് ചോദിക്കുമ്പോള്‍ Y അടിക്കുക.

4. ലിനക്സിലോ മാകിലോ പെന്‍ഡ്രൈവ് കണക്ട് ചെയ്ത് ഫോര്‍മാറ്റ് സാധിക്കുമോ എന്ന് നോക്കുക.

Comments

comments