നോക്കിയ ഫോണ്‍ സോഫ്റ്റ് വെയറുകളില്ലാതെ ഫോര്‍മാറ്റ് ചെയ്യാം


ഏറെ നാളായി ഉപയോഗിക്കുന്ന ഫോണുകള്‍ സ്ലോ ആവുക സ്വാഭാവികമാണ്. പ്രത്യേകിച്ച് ഇന്‍റര്‍നെറ്റ് ഉപയോഗം വഴി വൈറസുകളൊക്കെ കടന്ന് കൂടിയിട്ടുണ്ടെങ്കില്‍. ഇങ്ങനെ പ്രശ്നം സ്ഥിരമായി കാണുന്നുവെങ്കില്‍ ഫോണ്‍ ഫോര്‍മാറ്റ് ചെയ്താല്‍ മെച്ചമായി പ്രവര്‍ത്തിക്കുന്ന അവസ്ഥയിലെത്തിക്കാം. പ്രത്യേകിച്ച് സോഫ്റ്റ് വെയറുകളൊന്നുമില്ലാതെ ഈ ഫോര്‍മാറ്റിംഗ് നടത്താന്‍ സാധിക്കും.
ഫോര്‍മാറ്റ് ചെയ്യുന്നതിന് മുമ്പായി ഡാറ്റകളെല്ലാം ബാക്കപ്പ് എടുത്ത് വച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുക.
ഇനി ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യുക.
മെമ്മറി കാര്‍ഡ്, സിംകാര്‍ഡ് എന്നിവ നീക്കം ചെയ്യുക.

ഇനി 3 * പച്ചനിറമുള്ള ബട്ടണ്‍ എന്നിവ അമര്‍ത്തിപ്പിടിക്കുക.
ഇവ റിലീസ് ചെയ്യാതെ തന്നെ പവര്‍ ബട്ടണില്‍ ക്ലിക്ക് ചെയ്യുക.
അപ്പോള്‍ ഫോര്‍മാറ്റിംഗ് ആരംഭിക്കും. ഇത് പൂര്‍ത്തിയായ ശേഷം ഫോണില്‍ കാര്‍ഡുകള്‍ ഇന്‍സെര്‍ട്ട് ചെയ്യാം.
മിക്കവാറും എല്ലാ നോക്കിയ മോഡലുകളിലും ഇത് വര്‍ക്കാവും.

Comments

comments