തിയറ്ററില്‍ പരാജയപ്പെട്ട ലാലിന്‍റെ ഫാദേഴ്‌സ് ഡേ യൂടൂബില്‍ ഹിറ്റാവുന്നു


Flop Movie Fathers Day …A hit in YouTube

കലവൂര്‍ രവികുമാര്‍ രചനയും സംവിധാനവും നിര്‍വഹിച്ച് രേവതി, ലാല്‍ എന്നിവര്‍ക്കൊപ്പം പുതുമുഖങ്ങളായ ഷെഹിന്‍, ഇന്ദുതമ്പി എന്നിവര്‍ അഭിനയിച്ച ‘ഫാദേഴ്‌സ് ഡേ’ എന്ന ചിത്രം വമ്പിച്ച പ്രദര്‍ശന വിജയനം നേടിയില്ലെങ്കിലും യു ടൂബില്‍ ഹിറ്റാവുന്നു. സാറ്റലൈറ്റ് റൈറ്റ് വാങ്ങിച്ച ചാനല്‍ കഴിഞ്ഞാഴ്ച ഫാദേഴ് ഡേ യൂടൂബില്‍ റിലീസ് ചെയ്തു. ഒരാഴ്ചകൊണ്ട് 1,40,476 പേരാണ് ചിത്രം ഡൗണ്‍ലോഡ് ചെയ്തത്. ‘ഈ ചിത്രം പ്രേക്ഷകരിലെത്തിക്കാന്‍ ഒരവകാശവാദവും ഞങ്ങള്‍ക്കുണ്ടായിരുന്നില്ലെന്നും. വൈകിയാണെങ്കിലും പ്രേക്ഷകര്‍ തിരിച്ചറിഞ്ഞതില്‍ ഏറെ സന്തോഷമുണ്ടെന്നും ” – സംവിധായകന്‍ കലവൂര്‍ രവികുമാര്‍ പറയുന്നു.

English Summary : Flop Movie Father’s Day A Hit in You Tube

Comments

comments