യുട്യൂബ് വീഡിയോ ഫ്ലോട്ടിങ്ങ് വിന്‍ഡോയില്‍



ഇന്ന് സോഷ്യല്‍ നെറ്റ്വര്‍ക്കുകളിലും ബ്ലോഗുകളിലുമൊക്കെ ഷെയര്‍ ചെയ്യപ്പെടുന്നതില്‍ ഭൂരിപക്ഷം വീഡിയോകളും യുട്യൂബില്‍ നിന്നുള്ളവയാണ്.മിക്കവാറും എല്ലാ സൈറ്റുകളും യുട്യൂബ് വീഡിയോകള്‍ അനുവദിക്കാറുമുണ്ട്. യുട്യൂബില്‍ പോവാതെ മറ്റൊരു സൈറ്റില്‍ നിന്ന് കൊണ്ട് തന്നെ ഇതു വഴി വീഡിയോ കാണാന്‍ സാധിക്കുന്നു. ഇങ്ങനെ സൈറ്റുകളില്‍ കാണുന്ന യുട്യൂബ് വീഡിയോകള്‍ ഫ്ലോട്ടിംങ്ങ് ആയി കാണാന്‍ സഹായിക്കുന്ന ഒരു ക്രോം എക്സ്റ്റന്‍ഷനാണ് ViewTube – YouTube™ for Social Sites. ഇത് ഉപയോഗിച്ചാല്‍ വെബ്സൈറ്റില്‍ വീഡിയോ ഫ്ലോട്ടിങ്ങ് ആയി കാണാം, അതേ സമയം സൈറ്റ് പേജ് സ്ക്രോള്‍ ചെയ്യുകയും ചെയ്യാം. ഇതില്‍ തന്നെ റിലേറ്റഡ് വീഡിയോകളും, അതേ ചാനലില്‍ നിന്നുള്ള വീഡിയോകളും കാണാന്‍ സാധിക്കും.
ഇത് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം ഏതെങ്കിലും യുട്യൂബ് ലിങ്ക് തുറക്കുമ്പോള്‍ ഓപ്പണാകുന്ന യുട്യൂബ് വിന്‍ഡോ എവിടേക്കും ഡ്രാഗ് ചെയ്യുകയും വലിപ്പം വ്യത്യാസപ്പെടുത്തുകയും ചെയ്യാം. വിന്‍ഡോക്ക് മുകളില്‍ മൂന്ന് ബട്ടണുകളുണ്ടാവും. ഫിലിം സ്ട്രിപ്പ് ബട്ടണുപയോഗിച്ച് സിനിമ മോഡിലേക്ക് മാറ്റാം. മാക്സിമൈസ് ബട്ടണ്‍‌ സൈസ് വലുതാക്കാനും, ക്ലോസ് ബട്ടണും ഉണ്ടാകം. കമന്‍റുകള്‍ ചെയ്യാനും ഇതില്‍ സാധിക്കും.
Download

Comments

comments