ഡെസ്ക്ടോപ്പ് ആകര്‍ഷകമാക്കാന്‍ ഫ്ലിക്കര്‍


ഡെസ്ക്ടോപ്പ് ആകര്‍ഷകമാക്കി വെയ്ക്കാനുള്ള പ്രധാന മാര്‍ഗ്ഗമാണല്ലോ ഭംഗിയുള്ള വാള്‍പേപ്പറുകള്‍ ഉപയോഗിക്കുന്നത്. സാധാരണ കംപ്യൂട്ടറില്‍ സേവ് ചെയ്ത ചിത്രങ്ങളാവും വാള്‍പേപ്പറുകളായി സെറ്റ് ചെയ്യുക. Wallpaper എന്ന ഫ്രീ ആപ്ലിക്കേഷന്‍ ഉപയോഗിച്ചാല്‍ കൃത്യമായ ഇടവേളകളില്‍ മാറി വരുന്നവിധത്തില്‍ വാള്‍പേപ്പറുകള്‍ സെറ്റ് ചെയ്യാം. ഫ്ലിക്കറിലെ വിപുലമായ ചിത്രങ്ങളുടെ ശേഖരം ഉപയോഗിച്ചാണ് ഇത് സാധ്യമാക്കുന്നത്. ഓരോ ആറ് മണിക്കൂറിലും വാള്‍പേപ്പര്‍ മാറും വിധമാണ് ഇതിന്‍റെ ഡിഫോള്‍ട്ട് സെറ്റിങ്ങ്സ്.

മികച്ച ചിത്രങ്ങള്‍ ഈ ആപ്ലിക്കേഷന്‍ ഓട്ടോമാറ്റിക്കായി സെലക്ട് ചെയ്യും. എന്നാല്‍ വേണമെങ്കില്‍ നിങ്ങള്‍ക്ക് ചിത്രങ്ങള്‍ സെലക്ട് ചെയ്യുന്ന രീതി കീവേര്‍ഡ് നല്കി മാറ്റം വരുത്താം. സ്ക്രിനീന് അനുയോജ്യമായ വിധത്തില്‍ ചിത്രങ്ങള്‍ ഓട്ടോമാറ്റിക്കായി സ്ട്രെച്ച് ചെയ്തുകൊള്ളുകയും ചെയ്യും.

Download

Comments

comments