DestroyFlickr ഫ്ലിക്കര്‍ അക്കൗണ്ടിന് ഡെസ്ക്ടോപ്പ് ക്ലയന്റ്


അപ് ലോഡിങ്ങ്, ഡൗണ്‍ലോഡിങ്ങ്, ഫോട്ടോ ബ്രൗസിങ്ങ്, എന്നിവയൊക്കെ ഫ്ലിക്കറില്‍ ചെയ്യാന്‍ സഹായിക്കുന്ന ഒരു ഡെസ്ക്ടോപ്പ് ആപ്ലിക്കേഷനാണ് DestroyFlickr.
മികച്ച ഇന്‍റര്‍ഫേസുള്ള ഈ ആപ്ലിക്കേഷന്‍ റണ്‍ ചെയ്യാന്‍ ഇത് ഡൗണ്‍ ലോഡ് ചെയ്ത് ഫ്ലിക്കര്‍ അക്കൗണ്ടുപയോഗിച്ച് ലോഗിന്‍ ചെയ്യുക.

ലോഗിന്‍ ചെയ്യുമ്പോള്‍ ആകെ എത്ര ഫോട്ടോകളുണ്ട്, അക്കൗണ്ട് ക്രിയേറ്റ് ചെയ്ത തിയ്യതി, റീസന്റ് ആക്ടിവിറ്റീസ് എന്നിവ കാണാം.
ഇതിന്റെ ഏറ്റവും വലിയ മെച്ചം എന്നത് ഒരേ സമയത്ത് ഏഴ് ഫോട്ടോകള്‍ വരെ അപ് ലോഡ് ചെയ്യാമെന്നതാണ്.
ഫ്ലിക്കര്‍ സ്ഥിരമായി ഉപയോഗിക്കുന്നവര്‍ക്ക് ഏറെ ഉപകാരപ്രദമായിരിക്കും ഈ ആപ്ലിക്കേഷന്‍.
http://destroytoday.com/work/destroyflickr/

Comments

comments