ക്രോമില്‍ ഫ്ലാഷ് ആനിമേഷനുകള്‍ കാണാനാവുന്നില്ലേ ?


Flash player on chrome - Compuhow.com
ഏറെ ആനിമേഷനുകളുള്ള ചില സൈറ്റുകള്‍ ക്രോം ഉപയോഗിച്ച് ബ്രൗസ് ചെയ്യുമ്പോള്‍ ചിലപ്പോള്‍ ഫ്ലാഷ് ക്രാഷാവുകയും, സ്റ്റക്കാവുകയും ചെയ്യുന്നതായി ചിലര്‍ക്ക് അനുഭവപ്പെടാം. ബ്രൗസറിലെ ഫ്ലാഷ് പ്ലഗിന്‍റെ തകരാറ് മൂലമാണ് ഇത് സംഭവിക്കുന്നത്. പലപ്പോഴും ഇത്തരം ഫ്രീസിങ്ങ് വളരെ ശല്യമായി തോന്നാം.

നിങ്ങള്‍ക്ക് ഇത്തരം പ്രശ്നം ഇടക്കിടെ വരുന്നുവെങ്കില്‍ പരിഹരിക്കാനുള്ള മാര്‍ഗ്ഗമാണ് ഇവിടെ പറയുന്നത്. അഡ്രസ് ബാറില്‍ About:plugins എന്ന് ടൈപ്പ് ചെയ്യുക. അതില്‍ Flash വരുന്നുണ്ടോ എന്ന് നോക്കുക. ഇത് രണ്ട് തവണ കാണുന്നുണ്ടെങ്കില്‍ രണ്ട് പ്രാവശ്യം ഫ്ലാഷ് ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ട്. അതേ വിന്‍ഡോയുടെ വലത് വശത്ത് + ചിഹ്നത്തില്‍ ക്ലിക്ക് ചെയ്ത് വിശദാംശങ്ങള്‍ മനസിലാക്കാം.

ഇനി അതിലൊന്ന് ഡിസേബിള്‍ ചെയ്യണം. ക്രോം ഡാറ്റ ഫോള്‍ഡറില്‍ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്നതാണ് ഡിസേബിള്‍ ചെയ്യേണ്ടത്. അതിന് ശേഷം ബ്രൗസര്‍ റീസ്റ്റാര്‍ട്ട് ചെയ്യുക. തുടര്‍ന്നും പ്രശ്നം കാണുകയാണെങ്കില്‍ ഷോക്ക് വേവ് ഫ്ലാഷ് അണ്‍ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വീണ്ടും ഇന്‍സ്റ്റാള്‍ ചെയ്യുക.

Comments

comments