ഫിക്സ് വിന്‍ – വിന്‍ഡോസ് 7 പ്രോബ്ളം റിക്കവറി ടൂള്‍


വിന്‍ഡോസ് 7 ല്‍ നിങ്ങള്‍ക്ക് ചിലപ്പോള്‍ പല പ്രശ്നങ്ങളും വരാം. കമാന്‍ഡ് പ്രോംപ്റ്റ് ഓപ്പണ്‍ ചെയ്യുമ്പോള്‍ Command prompt has been deactivated by administrator എന്ന മെസേജ് വരുക, വിന്‍ഡോസ് മീഡിയ പ്ലെയറിന് തടസം നേരിടുക എന്നിങ്ങനെ.
ചെറിയ പ്രശ്നങ്ങളാണെങ്കിലും ഇത്തരത്തില്‍ പലതും പ്രാഥമിക കംപ്യൂട്ടര്‍ ജ്ഞാനം മാത്രം ഉള്ളവര്‍ക്ക് പരിഹരിക്കുക എളുപ്പമല്ല. ഇത്തരക്കാര്‍ക്ക് അനുയോജ്യമായ പ്രോഗ്രാമാണ് ഫിക്സ് വിന്‍.വളരെ ചെറിയ സൈസ് മാത്രമുള്ള ഈ ടൂള്‍ ഇന്‍സ്റ്റാള്‍ ചെയ്യേണ്ടുന്ന ആവശ്യമില്ല. റണ്‍ ചെയ്താല്‍ മതി. ഇത് റണ്‍ ചെയ്യുമ്പോള്‍ ഇടത് വശത്ത് എററുകള്‍ നല്കിയിരിക്കും. ഇതില്‍ നിങ്ങള്‍ നേരിടുന്നത് സെലക്ട് ചെയ്യാം.
രജിസ്ട്രി എഡിറ്റര്‍, ടാസ്ക് മാനേജര്‍, കമാന്‍ഡ് പ്രോംപ്റ്റ്, എന്നിവ ഡി ആക്ടിവേറ്റഡ് ചെയ്യപ്പെട്ടത് പരിഹരിക്കാം.
സി.ഡി, ഡി.വി.ഡി ഡ്രൈവ് മിസിങ്ങ്, വിന്‍ഡോസ് എക്സ്പ്ലോറര്‍ പ്രശ്നങ്ങള്‍, ഇന്‍റര്‍നെറ്റ് എക്സ്പ്ലോററിലെ റണ്‍ടൈം എറര്‍ മെസേജുകള്‍, എയ്റോ സ്നാപ്, എയ്റോ ഷേക്ക്, എയ്റോ പീക്ക്, തുടങ്ങിയവയൊക്കെ ഇതുപയോഗിച്ച് പരിഹരിക്കാം.
http://download.cnet.com/FixWin-Utility/3000-2094_4-10977355.html

Comments

comments