അഞ്ച് സംവിധായകര്‍ ഒരുമിച്ചഭിനയിക്കുന്ന ‘ഒരു കൊറിയന്‍ പടം’


Five Director Team up to Make a Malayalam Movie Korean Padam

ഒരു മലയാള ചിത്രത്തില്‍ അഞ്ച് സംവിധായകര്‍ ഒരുമിച്ച് അഭിനയിക്കുന്നു. മഖ്ബൂല്‍ സല്‍മാനെ നായകനാക്കി സുജിത് എസ്. നായര്‍ സംവിധാനം ചെയ്യുന്ന ‘ഒരു കൊറിയന്‍ പടം’ എന്ന ചിത്രത്തിലാണിത്. എം.എ. നിഷാദ്, ശ്യാം മോഹന്‍, ജോയി മാത്യു, ലിജോ ജോസ് പല്ലിശ്ശേരി, സജി സുരേന്ദ്രന്‍ എന്നിവരാണ് ക്യാമറയ്ക്ക് മുന്നിലെത്തുന്നത്. ഇതില്‍ ജോയി മാത്യു, ലിജോ ജോസ് പല്ലിശ്ശേരി, സജി സുരേന്ദ്രന്‍ എന്നിവര്‍ ചിത്രത്തില്‍ സംവിധായകരായിത്തന്നെയാണ് വേഷമിടുന്നത്. തിരക്കഥാമോഷണത്തിന്റെ കഥ പറയുന്ന ചിത്രത്തില്‍ മിത്രാ കുര്യനാണ് നായിക. സുരാജ് വെഞ്ഞാറമൂട്, ടിനി ടോം, നന്ദു, മാമൂക്കോയ, കൊച്ചു പ്രേമന്‍ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

English Summary : Five Director Team up to Make a Malayalam Mvoie Korean Padam

Comments

comments